കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ ബസ് പണിമുടക്ക് പൂര്‍ണം

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചി നഗരത്തില്‍ സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുടക്ക് പൂര്‍ണം. നഗരത്തിലെ നാല് പ്രമുഖ തൊഴിലാളി യൂണിയനുകളില്‍ എഐടിയുസി മാത്രമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. മറ്റ് യൂണിയനുകള്‍ വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ബസ് ഗതാഗതം പൂര്‍ണമായി നിലച്ചു.

നഗരത്തിലൂടെ കടന്നുപോകുന്ന ദീര്‍ഘദൂര സ്വകാര്യബസ്സുകളും സര്‍വീസ് മുടക്കി. പണിമുടക്ക് നേരിടാന്‍ വേണ്ട നടപടികളെടുക്കുമെന്ന് അറിയിച്ചിരുന്ന ജില്ലാ ഭരണകൂടം ബദല്‍ യാത്രാസംവിധാനമൊരുക്കുന്നതില്‍ പരാജയപ്പെട്ടു.

ആഗസ്ത് 23ന് ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയതിനെ തുടര്‍ന്ന് ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കി. ജീവനക്കാര്‍ക്കെതിരെ ജില്ലാ അധികൃതര്‍ കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് എഐടിയുസി നേതൃത്വത്തില്‍ തൊഴിലാളികള്‍ പണിമുടക്കിയത്. ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് യൂണിയനുകള്‍ പണിമുടക്കില്‍ നിന്ന് പിന്മാറിയിരുന്നു.

സമരത്തില്‍ നിന്ന് പിന്മാറി ജോലിക്ക് കയറാന്‍ തൊഴിലാളികള്‍ തയാറായാല്‍ സര്‍വീസ് നടത്തുമെന്ന് ബസ്സുടമാ സംഘവും അറിയിച്ചിരുന്നു. പക്ഷേ ഒരു ബസ് മാത്രമാണ് രാവിലെ സര്‍വീസിനിറങ്ങിയത്. ഇത് പിന്നീട് സര്‍വീസ് തുടര്‍ന്നുമില്ല. മൂന്ന് യൂണിയനുകള്‍ പിന്മാറിയതിനാല്‍ കുറച്ചു ബസുകളെങ്കിലും സര്‍വീസ് നടത്തുമെന്ന് കരുതിയ യാത്രക്കാര്‍ വലഞ്ഞു. ബസ് സ്റോപ്പുകളിലും മറ്റും രാവിലെ വന്‍ ജനക്കൂട്ടമായിരുന്നു.

ഉച്ചയോടു കൂടി മിനി ബസുകളും ട്രക്കറുകളും ജീപ്പുകളും നിരത്തിലിറങ്ങി. അമിതചാര്‍ജ് ഈടാക്കി യാത്രക്കാരെ കുത്തിനിറച്ചായിരുന്നു സര്‍വീസ്. കെഎസ്ആര്‍ടിസി എറണാകുളത്തു നിന്നും കാക്കനാട്ടേക്ക് പ്രത്യേക സര്‍വീസ് നടത്തി. ദീര്‍ഘദൂര സമരത്തെ തുടര്‍ന്ന് സ്കൂളുകളിലും കോളജുകളിലും അധ്യയനം മുടങ്ങി. സ്വകാര്യ വാഹനങ്ങള്‍ ധാരാളമായി നിരത്തിലിറങ്ങിയതിനാല്‍ ഗതാഗത കുരുക്ക് പതിവുപോലെ രൂക്ഷമായിരുന്നു.

സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് കോടതിവിധിയോടുള്ള അനാദരവും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് പാസഞ്ചേഴ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി. എഐടിയുസി മാത്രമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തതെങ്കിലും മറ്റ് യൂണിയനുകളും ബസുകള്‍ നിരത്തിലിറക്കാതെ യാത്രക്കാരെ പെരുവഴിയിലാക്കി. ഇത്തരം നിയമവിരുദ്ധമായ നടപടികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് കൗണ്‍സില്‍ സെക്രട്ടറി കെ.ടി.പുരുഷന്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X