രണ്ടാം ഘട്ടം പഞ്ചായത്ത് തിരഞ്ഞെടുപ്പ് നവംബര്‍ 25ന്
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ടം വോട്ടെടുപ്പ് നവംബര്‍ 25ന് ശനിയാഴ്ച നടക്കും.
40 ഗ്രാമപഞ്ചായത്തുകളിലെ 529 വാര്‍ഡുകള്‍, 32 ബ്ലോക്ക് പഞ്ചായത്തുകളിലെ 115 ഡിവിഷനുകള്‍, 47 ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ എന്നിവിടങ്ങളിലാണ് നവംബറില്‍ തിരഞ്ഞെടുപ്പു നടക്കുക. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണര്‍ എം.എസ്. ജോസഫ് അറിയിച്ചതാണ് ഇക്കാര്യം.
രണ്ടാം ഘട്ടം തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഒക്ടോബര്‍ 23 തിങ്കളാഴ്ച പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 30 ആണ്. ഒക്ടോബര്‍ 31ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. നവംബര്‍ രണ്ടാം തീയതിയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
എന്നാല്‍ മലപ്പുറം ജില്ലാ പഞ്ചായത്തിലെയും ജില്ലയിലെ ചില ഗ്രാമ-ബ്ലോക്ക് പഞ്ചായത്തു വാര്‍ഡുകളിലെയും തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ജനുവരിയിലേ നടക്കുകയുള്ളൂ. ജില്ലയിലെ വാര്‍ഡ് പുനര്‍വിഭജനം ഡിസംബറില്‍ മാത്രമേ പൂര്‍ത്തിയാകൂ എന്നതുകൊണ്ടാണിത്.












Click it and Unblock the Notifications