കരുണാകരന്‍ ദില്ലിയിലേക്ക്
കൊച്ചി: കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രശ്നങ്ങള്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ ഒക്ടോബര്‍ 20 വെള്ളിയാഴ്ച ദില്ലിയിലേക്കു പോകും.
കൂടിക്കാഴ്ച സംബന്ധിച്ച് എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഒക്ടോബര്‍ 16 തിങ്കളാഴ്ച കരുണാകരന്‍ കൊച്ചിയില്‍ നിന്ന് ഫോണില്‍ സംസാരിച്ചതായി ഐ ഗ്രൂപ്പ് വക്താവ് അറിയിച്ചു.
ഇനിയും സംഘടനാ തിരഞ്ഞെടുപ്പ് നീട്ടരുതെന്ന് കരുണാകരന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടുമെന്നറിയുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം സംഘടനാ തിരഞ്ഞെടുപ്പ് നടത്താമെന്ന് നേതൃത്വം തനിക്കു വാക്ക് നല്കിയിട്ടുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാല്‍ ഇപ്പോള്‍ സംഘടനാ തിരഞ്ഞെടുപ്പ് വേണ്ടെന്നാണ് എ ഗ്രൂപ്പിന്റെ വാദം.
ഒക്ടോബര്‍ 16 തിങ്കളാഴ്ച തിരുവനന്തപുരത്തു നടന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തില്‍ കരുണാകരന്‍ പങ്കെടുത്തില്ല. എഐസിസി പ്രതിനിധി ജനാര്‍ദ്ദന്‍ പൂജാരിയുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.
തുലാം ഒന്നായ ഒക്ടോബര്‍ 17 ചൊവാഴ്ച ഗുരുവായൂരില്‍ ദര്‍ശനം നടത്തിയ ശേഷം കരുണാകന്‍ അവിടെ നിന്ന് തിരുവനന്തപുരത്തേക്കു പോകും. പൂജാരി ചൊവാഴ്ച തന്നെ ദില്ലിയിലേക്കു മടങ്ങുന്നതിനാല്‍ ജനാര്‍ദ്ദന്‍ പൂജാരിയെ കാണാന്‍ സാധ്യതയില്ലെന്നറിയുന്നു.












Click it and Unblock the Notifications