വിമാനത്താവളത്തിലേയ്ക്ക് ബസില്ല!
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് ആവശ്യത്തിന് ബസില്ലാതെ യാത്രക്കാരും വിമാനത്താവള ജീവനക്കാരും കഷ്ടപ്പെടുന്നു. നെടുമ്പാശേരിയിലേക്ക ് ആലുവയില്‍ നിന്നും സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ കുറച്ചു.
സര്‍വീസ് നിര്‍ത്തിയത് നൂറു കണക്കിനാളുകളെ കഷ്ടത്തിലാക്കിയിരിക്കുകയാണ്. വേണ്ടത്ര യാത്രാസൗകര്യമില്ലാത്ത ഈ റൂട്ടില്‍ സാധാരണ യാത്രക്കാര്‍ക്കും വിമാനത്താവള ജോലിക്കാര്‍ക്കും ആകെയുണ്ടായിരുന്ന ആശ്രയം കെഎസ്ആര്‍ടിസി ബസുകളാണ്.
ഇപ്പോള്‍ രാവിലെ ഒരു സര്‍വീസ് മാത്രമാണ് കെ എസ് ആര്‍ ടി സി വകയായുള്ളത്. രാവിലെ 6.20 ന് സര്‍വീസ് നടത്തിയിരുന്ന ഇതിന്റെ സമയം 7.20 നാക്കി. വൈകിട്ട് അഞ്ചിനാണ് ഈ ബസ് വീണ്ടും സര്‍വീസ് നടത്തുന്നത്. ദേശീയപാതയില്‍ കരിയാട് ജംഗ്ഷനിലിറങ്ങി ഓട്ടോയില്‍ വരണമെങ്കില്‍ 30 രൂപയാണ് ചാര്‍ജ് . പിന്നീട് യാത്രക്കാരുടെ ഏക ആശ്രയം വൈകിട്ടുള്ള ചേര്‍ത്തല, ആലപ്പുഴ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ മാത്രമാണ്.
ഓട്ടോ റിക്ഷകള്‍ക്ക് വിമാനത്താവളത്തിനകത്തു നിന്നും ആളെ എടുക്കാന്‍ അനുവാദമില്ല. സ്വകാര്യ ബസുകള്‍ക്കും വിമാനത്താവളത്തിനകത്ത് പ്രവേശനം അനുവദിച്ചിട്ടില്ല.ബസ് സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും അധികൃതര്‍ എടുത്തിട്ടില്ലെന്ന് വിമാനത്താവളജോലിക്കാര്‍ പറയുന്നു.












Click it and Unblock the Notifications