തലശേരി പീഡനം : ലോഡ്ജ് മാനേജര്‍ കസ്റ്റഡിയില്‍

തലശേരി: കുഞ്ഞിനെ കൊല്ലുമെന്ന് ഭീ ഷണിപ്പെടുത്തി തലശേരിക്കടുത്ത് കതിരൂര്‍ സ്വദേശിയായ 26 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാളെ തലശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ താമസിപ്പിച്ച ലോഡ്ജിന്റെ മാനേജരെയാണ് ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

മാനേജരും റൂംബോയ്്യും തന്നെ പീഡിപ്പിച്ചവരിലുണ്ടെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സംഭവത്തിലെ മുഖ്യപ്രതി ധര്‍മടം തുരുത്ത് സ്വദേശിയായ സുകു എന്ന സുകുമാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ് . ഇയാളെ തേടി പൊലീസ് കോഴിക്കോട്ടേയ്ക്ക് തിരിച്ചിട്ടുണ്ട്. കാലിന് വെട്ടേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായ ഇയാള്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തും.

സംഭവത്തില്‍ അഞ്ചിലേറെപ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ സംഭവത്തെത്തുടര്‍ന്ന് മാനസിക നില തെറ്റിയ യുവതിയോട് ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചറിയുക എളുപ്പമല്ലെന്നും പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+