സംഘടനാ തിരഞ്ഞെടുപ്പ് മാറ്റിവെക്കില്ല: പൂജാരി
തിരുവനന്തപുരം: കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന പൂജാരി പറഞ്ഞു. ഒക്ടോബര്‍ 16 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനാ തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടത്തിയാല്‍ മതിയെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് പൂജാരി പറഞ്ഞു. പക്ഷേ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് കേന്ദ്രനേതൃത്വത്തോട് താന്‍ ശുപാര്‍ശ ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ജില്ലാ റിട്ടേണിംഗ് ഓഫീസര്‍മാരെ നിയമിക്കുന്നതില്‍ കാലതാമസമുണ്ടാവില്ല. പാര്‍ട്ടി അംഗത്വത്തെ കുറിച്ച് പരിശോധന നടത്തുന്നത് ഒക്ടോബര്‍ 23ന് അവസാനിക്കും. പിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നേരത്തെ തീരുമാനിച്ചതു പോലെ നവംബര്‍ 11ന് നടക്കും.












Click it and Unblock the Notifications