Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് പെണ്‍വാണിഭ സംഘം പിടിയില്‍

തിരുവനന്തപുരം: ജില്ലയിലെ പല ഭാഗങ്ങളിലും വീടു വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ പൊലീസ് അറസ്റു ചെയ്തു.

ഗൗരീശപട്ടത്തുള്ള ഒരു വീട്ടില്‍ നിന്ന് ഒക്ടോബര്‍ 15 ഞായറാഴ്ച പുലര്‍ച്ചെ ഒന്നര മണിക്കാണ് പെണ്‍വാണിഭ സംഘത്തെ പിടികൂടിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ കെ.പത്മകുമാറിനു ലഭിച്ച രഹസ്യ ഫോണ്‍ സന്ദേശത്തെത്തുടര്‍ന്നായിരുന്നു റെയ്ഡും അറസ്റും.

ഗൗരീശപട്ടം തുരുത്തില്‍ വീട്ടില്‍ സുരേഷ്(30), കണ്ണൂര്‍ പേരാവൂര്‍ പാറക്കുന്നുമ്മേല്‍ ഹൗസില്‍ അഷറഫ്(29), പള്ളിത്തുറ സോണിയാ കോട്ടേജില്‍ ജയിംസ്(38), പള്ളിത്തുറ ഹാമില്‍ട്ടണ്‍(36), കവടിയാര്‍ ലെനിന്‍ നഗറില്‍ തങ്കമണി(32), പേരൂര്‍ക്കട രവിനഗര്‍ പുത്തന്‍ വീട്ടില്‍ റീന(24), കണ്ണൂര്‍ നാറാത്ത് ന്യൂ കോട്ടേജില്‍ സുബൈദ(39) എന്നിവരാണ് പിടിയിലായത്.

സമൂഹത്തിലെ പല ഉന്നതന്മാര്‍ക്കും ഈ സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ആവശ്യക്കാര്‍ മൊബൈല്‍ ഫോണിലൂടെ വിവരമറിയിച്ചാല്‍ പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുകയായിരുന്നു ഇവരുടെ പതിവ്. തമ്പാനൂര്‍, കിഴക്കേക്കോട്ട, മ്യൂസിയം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. തലസ്ഥാനത്തെ വനിതാ കോളേജുകളിലെ കുട്ടികളില്‍ ചിലരും ഇവരുടെ വലയില്‍ വീണിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

വേണ്ടത്ര സജ്ജീകരണങ്ങളുള്ള വീടുകള്‍ വാടകയ്ക്കെടുത്താണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു വീട്ടില്‍ പരമാവധി രണ്ടു മാസത്തില്‍ കൂടുതല്‍ ഇവര്‍ താമസിക്കാറില്ല. ഇതിനു മുമ്പ് ശ്രീവരാഹം, അട്ടക്കുളങ്ങര, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലും ഇവര്‍ നക്ഷത്രവേശ്യാലയം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

മറ്റു ജില്ലകളിലും ഇവര്‍ക്കു വ്യാപകമായ ശൃംഖലയുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്ന് ചില ഉന്നത വ്യക്തികളുടേയും വിദ്യാര്‍ത്ഥിനികളുടെയും ഫോണ്‍നമ്പറുകളും വിലാസങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്.

ശംഖുമുഖം അസിസ്റന്റ് കമ്മീഷണര്‍ കെ.ബാലചന്ദ്രന്‍, മെഡിക്കല്‍ കോളേജ് സി.ഐ. പി.രഘു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+