Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപക ക്ഷേമത്തിനായി ശിക്ഷക്സദനുകള്‍

കൊച്ചി: അധ്യാപക ക്ഷേമം ലക്ഷ്യമാക്കി ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ കേരളത്തില്‍ കൂടുതല്‍ ശിക്ഷക് സദനുകള്‍ ഒരുക്കുന്നു. അധ്യാപകര്‍ക്കായി നിര്‍മിക്കുന്ന ഒഴിവുകാല വസതികളാണ് ശിക്ഷക് സദനുകള്‍.ഇവിടെ അധ്യാപകര്‍ക്ക് കുറഞ്ഞ ചെലവില്‍ താമസസൗകര്യം ലഭിക്കും.

കേരളത്തില്‍ മൂന്നാമത്തെ ശിക്ഷക് സദന്‍ ഒക്ടോബര്‍ 16 തിങ്കളാഴ്ച കൊച്ചിയില്‍ വിദ്യാഭ്യാസമന്ത്രി പി. ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്തും ഗുരുവായൂരുമാണ് മറ്റു രണ്ടെണ്ണമുള്ളത്.

കൊച്ചിയില്‍ എസ് ആര്‍ വി മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കാമ്പസിലാണ്പുതിയ ശിക്ഷക് സദന്‍. മുകളിലത്തെ നിലയില്‍ താമസസൗകര്യവും താഴത്തെ നിലയില്‍ ഷോപ്പിംഗ് കോംപ്ലക്സുമായാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഷോപ്പിംഗ് കോംപ്ലക്സില്‍ നിന്നുള്ള വരുമാനം അധ്യാപക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. കാന്റീന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

42 അധ്യാപകര്‍ക്ക് താമസ സൗകര്യമുണ്ട്. എല്ലാ മുറികളും ബാത്ത് അറ്റാച്ച്ഡ് ആണ്. ഡോര്‍മിറ്ററി സൗകര്യവും ലഭ്യമാണ്. 200 പേര്‍ക്കിരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍ മറ്റൊരു പ്രത്യേകതയാണ്.

സംസ്ഥാനത്ത് നാലാമത്തെ ശിക്ഷക്സദന്‍ ഒക്ടോബര്‍ 30 ന് കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യും. കുമളി, ആലപ്പുഴ, തൊടുപുഴ, ഉള്ളൂര്‍ എന്നിവിടങ്ങളില്‍ ശിക്ഷക്സദനുകള്‍ നിര്‍മാണത്തിലിരിക്കുന്നു. അധ്യാപക ക്ഷേമ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഹെര്‍മിറ്റേജ് എന്ന വൃദ്ധസദനവും തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+