കോഴിക്കോട് ക്ഷേത്രത്തില്‍ മോഷണം
പന്നിയങ്കര: കോഴിക്കോട്ടെ പന്നിയങ്കരയിലുള്ള ദുര്‍ഗാ ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവ് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മാല മോഷ്ടിച്ചു. ക്ഷേത്രത്തിന്റെ പ്രധാന കവാടം കത്തിച്ചതിനുശേഷമാണ് മോഷണം നടന്നത്.
ദേവതയുടെ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന പെട്ടി തുറന്നാണിരുന്നതെന്നും അതിനകത്തുള്ളതെല്ലാം ചിന്നിച്ചിതറിയാണ് കിടന്നിരുന്നതെന്നും പൊലീസ് അറിയിച്ചു. ക്ഷേത്രത്തിനുളളില്‍ പഞ്ചലോഹ വിഗ്രഹം ഉണ്ടെന്നു കരുതിയാണ് മോഷ്ടാവ് ഉള്ളില്‍ കടന്നതെന്ന് സംശയിക്കുന്നു.
ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതുകൊണ്ടായിരിക്കാം മോഷ്ടാവ് പ്രധാന കവാടം കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 16ന് തിങ്കളാഴ്ച പുലര്‍ച്ചെ പൂജയ്ക്കായി ക്ഷേത്രത്തിലെത്തിയ രണ്ടാം പൂജാരിയാണ് ക്ഷേത്രം തകര്‍ത്തിരിക്കുന്നതായി കണ്ടെത്തിയത്.












Click it and Unblock the Notifications