പാക്ക് ആണവായുധങ്ങള്‍ സുരക്ഷിതം: ഡോ. ഖദീര്‍
ഇസ്ലാമബാദ്: പാകിസ്ഥാന്റെ ആണവായുധങ്ങള്‍ സുരക്ഷിതമാണെന്ന് പാക്് ആണവപദ്ധതിയുടെ ശില്‍പിയും പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ. അബ്ദുല്‍ ഖദീര്‍ ഖാന്‍. പാകിസ്ഥാന്റെ ആണവശക്തിയെക്കുറിച്ച് മറ്റു ലോകരാജ്യങ്ങള്‍ക്കുള്ള ആശങ്കയെക്കുറിച്ച് പാക് ഭരണാധികാരി ജനറല്‍ പര്‍വേസ് മുഷറഫ് ബോധവാനാണെന്നും അതിനാല്‍ തങ്ങളുടെ അണുവായുധശേഖരത്തിന് വന്‍ സുരക്ഷാക്രമീകരണമാണുള്ളതെന്നും ഡോ. ഖദീര്‍ ഖാന്‍ പറഞ്ഞു.
പാക് ആണവായുധങ്ങളുടെ സുരക്ഷയും പ്രയോഗവും നിയന്ത്രിക്കാന്‍ നാഷണല്‍ കമാന്‍ഡ് അഥോറിറ്റി എന്ന ഉന്നതതല സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആണവായുധങ്ങളുടെ എടുത്തു ചാടിയുള്ള പ്രയോഗത്തെ ഈ സംഘം നിയന്ത്രിക്കുമെന്നും ഒരു അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ ഡോ. ഖദീര്‍ ഖാന്‍ വ്യക്തമാക്കി. അതിനാല്‍ ഇന്ത്യയില്‍ നിന്ന് പ്രകോപനമുണ്ടായാലും പട്ടാളസര്‍ക്കാരിന് എടുത്തു ചാടി ആണവായുധം പ്രയോഗിക്കാന്‍ കഴിയില്ല.
1998 ല്‍ ഇന്ത്യ അഞ്ച് തവണ ആണവ പരീക്ഷണം നടത്തിയതിനു മറുപടിയായി പാകിസ്ഥാന്‍ ആറ് തവണ ആണവ പരീക്ഷണം നടത്തി വിജയിച്ചതിനു ശേഷമാണ് നാഷണല്‍ കണ്‍ട്രോള്‍ അഥോറിറ്റി രൂപീകരിച്ചത്. വേണ്ടി വന്നാല്‍ ഇന്ത്യയ്ക്കെതിരേ ആണവായുധം പ്രയോഗിക്കാനും പാകിസ്ഥാന്‍ മടിക്കില്ലെന്ന് ജനറല്‍ പര്‍വേഷ് മുഷാറഫ് പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഡോ. ഖദീര്‍ഖാന്റെ നിലപാട് ഇതിനു നേര്‍ വിരുദ്ധമാണ്. ആണവായുധങ്ങള്‍ വളരെ സൂക്ഷിച്ചു മാത്രം ഉപയോഗിക്കേണ്ടവയാണെന്ന നിലപാടിലാണ് അദ്ദേഹം.












Click it and Unblock the Notifications