വിപണിയില്‍ താഴ്ച
മുംബൈ: പ്രധാനപ്പെട്ട പല ഓഹരികളും വില്‍പന സമ്മര്‍ദ്ദത്തിലായിരുന്ന ഒക്ടോബര്‍ 17 ചൊവാഴ്ച ഓഹരി വിപണി താഴ്ച രേഖപ്പെടുത്തി. മുംബൈ സൂചിക 64 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 18 പോയിന്റും താഴ്ന്നു.
വിവരസാങ്കേതിക മേഖലയിലേതുള്‍പ്പെടെ പ്രധാനപ്പെട്ട ഓഹരികളെല്ലാം വില്‍പന സമ്മര്‍ദ്ദത്തിലായിരുന്നു. വിദേശ നിക്ഷേപകര്‍ വിപണിയില്‍ നിന്നും വിട്ടു നില്‍ക്കുന്ന പ്രവണത തുടര്‍ന്നു. യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ പോലുള്ള ആഭ്യന്തര നിക്ഷേപകര്‍ ശക്തമായി പ്രവര്‍ത്തിച്ചിട്ടും സൂചിക താഴുന്നതില്‍ നിന്നു വിപണിയെ തടയാന്‍ കഴിഞ്ഞില്ല.
മുംബൈ സൂചിക രണ്ടു ദിവസത്തിനുള്ളില്‍ താണ് 3500 എന്ന നിലയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
മുംബൈനിലവാരം
ഒടുവിലത്തെ നില - 3665.00
തുടങ്ങിയത് - 3730.00
താഴ്ച - 65.00
എന്‍.എസ്.ഇ
ഒടുവിലത്തെ നില - 1158.05
തുടങ്ങിയത് - 1178.00
താഴ്ച - 20.05
വില കൂടിയ ഓഹരികള്‍
എന്‍ ഐ ഐ ടി, എം ടി എന്‍ എല്‍ , റാന്‍ബാക്സി, എച്ച് സി എല്‍ ടെക്, ഗ്ലോബല്‍ ടെലി
വില കുറഞ്ഞ ഓഹരികള്‍
ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ ലീവര്‍, സത്യം കംപ്യൂട്ടേഴ്സ്, പെന്റാസോഫ്റ്റ്, ഡി എസ് ക്യു സോഫ്റ്റ്വെയര്‍
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ - 46.32
യു.കെ പൗണ്ട് - 64.75
യൂറോ - 39.75
സ്വര്‍ണ്ണം (ഗ്രാമിന്) -456.00
വെള്ളി (1000 ഗ്രാമിന്) -7970.00












Click it and Unblock the Notifications