മാരുതി :തൊഴിലാളിക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചു
ദില്ലി: മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ ആവശ്യപ്പെട്ട് സമരം നടത്തുന്ന തൊഴിലാളികള്‍ക്ക് മാരുതി ഉദ്യോഗ് മാനേജ്മെന്റ് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17 ചൊവാഴ്ചയാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്.
നവംബര്‍ ഒന്ന് മുതല്‍ പുതിയ ഇന്‍സന്റീവ് സ്കീം നടപ്പില്‍ വരുമെന്ന് മാരുതി ഉദ്യോഗ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജഗദീഷ് കത്താര്‍ അറിയിച്ചു. പുതിയ സ്കീം കമ്പനിക്ക് 50 കോടി രൂപയുടെ വാര്‍ഷിക അധിക ബാധ്യത വരുത്തും.
മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മാരുതിയിലെ 4700 തൊഴിലാളികള്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ സമരത്തിലാണ്.
ഒക്ടോബര്‍ 12 മുതല്‍ തൊഴിലാളികള്‍ സമരമുറ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. ഇത് രാജ്യത്തെ ഏറ്റവും വലിയ കാറുത്പാദക കമ്പനിയുടെ ഉത്പാദനത്തെ സാരമായി ബാധിച്ചു. അതേത്തുടര്‍ന്നാണ് മാനേജ്മെന്റ് ഇപ്പോള്‍ തൊഴിലാളികളുടെ ആവശ്യത്തിനു മുമ്പില്‍ തല കുനിച്ചിരിക്കുന്നത്. മാനേജ്മെന്റ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചുവെങ്കിലും ഇതേപ്പറ്റി തൊഴിലാളി യൂണിയനുകളുടെ പ്രതികരണം ലഭ്യമായിട്ടില്ല. സമരത്തിന്റെ ഭാഗമായി തൊഴിലാളികളും കുടുംബാംഗങ്ങളും ഒകംടോബര്‍ 17 ചൊവാഴ്ച പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണയും നടത്തി.












Click it and Unblock the Notifications