Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയിരം രൂപ നോട്ടുകള്‍ക്ക് പിടിച്ചു പറി

മുംബൈ: റിസര്‍വ് ബാങ്ക് പുതിയതായി ഏര്‍പ്പെടുത്തിയ ആയിരം രൂപ നോട്ടുകള്‍ക്ക് പിടിച്ചു പറി. ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മുംബൈയിലാണ് പുത്തന്‍നോട്ടുകള്‍ക്കായി കച്ചവടക്കാര്‍ ആര്‍ത്തി കാണിക്കുന്നത്. 1000 കിട്ടിയില്ലെങ്കില്‍ ഏറ്റവും പുതിയ 500 രൂപയുടെ നോട്ട് ആയാലും മതിയെന്ന് ചിലര്‍ നിര്‍ബന്ധം പിടിക്കുന്നു. പുത്തന്‍ നോട്ടിനായി നൂറോ ഇരുനൂറോ അധികം മുടക്കാനും ഇവര്‍ക്ക് മടിയില്ല!

ദീപാവലി ഉത്സവം അടുത്തു വരുന്നതാണ് പുത്തന്‍നോട്ടുകളുടെ വിലഉയര്‍ത്തുന്നത്. അഭ്യുദയ കാംക്ഷികള്‍ക്ക് ദീപാവലി സമ്മാനമായി പുത്തന്‍ നോട്ടുകള്‍ നല്‍കുന്ന സമ്പ്രദായം വടക്കേയിന്ത്യയിലുണ്ട്. ഇത്തവണ 1000 രൂപ നോട്ട് ഇറക്കിയതിനാല്‍ അത് തന്നെ സമ്മാനിക്കണമെന്ന് ആള്‍ക്കാര്‍ നിര്‍ബന്ധം പിടക്കുന്നു. ഗുജറാത്തി പുതുവത്സരമായ സംവാതി നും ഐശ്വര്യദേവതയായ ലക്ഷ്മിയെ എതിരേല്‍ക്കുന്നത് പുത്തന്‍നോട്ടുകള്‍ കൊണ്ടാണ്. ഇക്കാര്യം മുന്നില്‍ കണ്ട് ഗുജറാത്തി കച്ചവടക്കാരും രൂപ വേട്ടയ്ക്കിറങ്ങിയിട്ടുണ്ട്.

പുത്തന്‍ നോട്ടുകളുടെ പ്രിയം മുതലാക്കി നാലു പുത്തന്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് കരിച്ചന്തക്കാരും കള്ളക്കടത്തുകാരും. വിദേശയാത്രയ്ക്കെന്ന ന്യായം പറഞ്ഞ് അംഗീകൃത രൂപ വിനിമയ ഏജന്‍സികളില്‍ നിന്ന് 1000 ,500 രൂപാനോട്ടുകള്‍ വന്‍തോതില്‍ കൈക്കലാക്കി മറിച്ചു വില്‍ക്കുകയാണിവര്‍.

പുത്തന്‍നോട്ടുകളുടെ പ്രിയം കണക്കിലെടുത്ത് റിസര്‍വ് ബാങ്ക് ബാങ്കുകളിലൂടെ കൂടുതല്‍ നോട്ടുകള്‍ വിതരണം ചെയ്യണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+