Get Updates
Get notified of breaking news, exclusive insights, and must-see stories!

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യ വിഷമവൃത്തത്തില്‍

ദില്ലി : പശ്ചിമേഷ്യയില്‍ വീണ്ടു അക്രമം പൊട്ടിപ്പുറപ്പെട്ടത് ഇന്ത്യയെ ഒരു നയതന്ത്രകുരുക്കില്‍ എത്തിച്ചിരിക്കുകയാണ്.

ചിരകാല സുഹൃത്തുക്കളായ അറബ് രാഷ്ട്രങ്ങളെയും പല മേഖലകളിലും സഹകരണം വാഗ്ദാനം ചെയ്തിട്ടുള്ള ഇസ്രയേലിനെയും ഇക്കാര്യത്തില്‍ തള്ളിപ്പറയാന്‍ വയ്യാത്ത അവസ്ഥയിലാണ് ഇന്ത്യ.

ഏകദേശം 40 ലക്ഷം ഇന്ത്യക്കാരാണ് ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്ത് കോടിക്കണക്കിന് ഡോളറിന്റെ വരുമാനം നാട്ടിലെത്തിക്കുന്നത്. അതുകൊണ്ട് തന്നെ മധ്യേഷ്യന്‍ പ്രശ്നത്തില്‍ അറബ് വികാരം മാനിക്കാതിരിക്കാന്‍ ഇന്ത്യക്കാവില്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇസ്രയേലിന്റെ മനുഷ്യത്വഹീനമായ പ്രവര്‍ത്തികളോട് ഇന്ത്യ നിലപാട് വ്യക്തമാക്കണമെന്ന് അറബ് രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടിട്ടും ഇന്ത്യ മൗനം പാലിക്കുന്നത് പ്രതിരോധ രംഗത്തുള്‍പ്പടെ വ്യാപകമായ സഹകരണം ഇസ്രയേലില്‍ നിന്നും പ്രതീക്ഷിക്കുന്നത് കൊണ്ടാണ്.

അറബ് രാഷ്ട്രങ്ങളുമായുള്ള നല്ല ബന്ധം ഇന്ത്യ മറക്കരുതെന്നും ഇക്കാര്യത്തില്‍ ഇന്ത്യ അതിന്റെ നിലപാട് വ്യക്തമാക്കാന്‍ സമയമായി എന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു അറബ് നയതന്ത്രജ്ഞന്‍ പറഞ്ഞു.

ആണവശക്തിയും സുരക്ഷാകൗണ്‍സിലില്‍ സ്ഥിരാംഗമാവാന്‍ സാധ്യതയുമുള്ള ഇന്ത്യ ഇക്കാര്യത്തില്‍ അഭിപ്രായം പറയാതെ നാണിച്ചു നില്‍ക്കുകയായിരുന്നുവെന്ന് നയതന്ത്രജ്ഞന്‍ കുറ്റപ്പെടുത്തി.

എന്നാല്‍ ഇന്ത്യയുടെ നിഷ്പ്പക്ഷ നിലപാടിനെ മുന്‍ വിദേശകാര്യസെക്രട്ടറി ജെ.എന്‍.ദീക്ഷിതിനെ പോലുള്ളവര്‍ ന്യായീകരിക്കുന്നു. കശ്മീര്‍ പ്രശ്നത്തില്‍ അറബ് രാഷ്ട്രങ്ങള്‍ പാകിസ്ഥാന് അന്ധമായ പിന്തുണ നല്‍കുന്നതിന് ഇന്ത്യ ഇതിലൂടെ തിരിച്ചടി നല്‍കണമെന്നാണ് ദീക്ഷിത് അഭിപ്രായപ്പെടുന്നത്.

എന്തായാലും വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗ് ഈയാഴ്ച തന്നെ സൗദി അറേബ്യ സന്ദര്‍ശിക്കുന്നുണ്ട്.ഇരു രാജ്യങ്ങളും തമ്മിലുള്ളബന്ധം മെച്ചപ്പെടുത്താന്‍ സന്ദര്‍ശനം സഹായിക്കുമെന്ന് കരുതപ്പെടുന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദേശകാര്യമന്ത്രി സൗദി സന്ദര്‍ശിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+