ക്രിസ്തീയ പുരോഹിതനെ ആക്രമിച്ചു
ഭുവനേശ്വര്‍ : ബെറ്റിക്കോല പള്ളിയിലെ ഫാദര്‍ ലാമേശ്വര്‍ കന്‍ഹാറിനെ ഒക്ടോബര്‍ 16 തിങ്കളാഴ്ച ഗ്രാമീണര്‍ ആക്രമിച്ചു.
കന്ദ്മാല്‍ ജില്ലയിലെ ബെറ്റിക്കോല പള്ളി വളപ്പില്‍ കന്നുകാലികളെ മേയ്ക്കുവാന്‍ ഗ്രാമീണര്‍ ശ്രമിച്ചത് ലാമേശ്വരും കുശിനിക്കാരനും ചേര്‍ന്ന് എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് ഏകദേശം 15 ഗ്രാമീണര്‍ ചേര്‍ന്ന് ഇരുവരെയും മര്‍ദ്ദിച്ചത്. കഴിഞ്ഞ ആഴ്ചയും ഇതുപോലൊരു ശ്രമം ഗ്രാമീണര്‍ നടത്തിയിരുന്നു.
അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച പുരോഹിതന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.












Click it and Unblock the Notifications