Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവരസാങ്കേതികവിദ്യാ നിയമം ബുധനാഴ്ച നിലവില്‍ വരും

ദില്ലി: ഇന്ത്യയില്‍ ഇ- കൊമേഴ്സ്, ഇ- ഗവര്‍ണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് നിയമപരമായ സാധുതകള്‍ നല്‍കുന്ന വിവരസാങ്കേതിക വിദ്യാ നിയമം , 2000 ( ഐ ടി ബില്‍ ,2000) ഒക്ടോബര്‍ 18 ബുധനാഴ്ച നിലവില്‍ വരും. കേന്ദ്ര വിവരസാങ്കേതിക വിദ്യാമന്ത്രി പ്രമോദ് മഹാജന്‍ ഒക്ടോബര്‍ 17 ചൊവാഴ്ച അറിയിച്ചതാണിത്. ഇതോടെ ഇന്ത്യ ലോകത്തെ 12 ഡിജിറ്റല്‍ രാജ്യങ്ങളിലൊന്നാകും.

ഒക്ടോബര്‍ 17 ചൊവാഴ്ച രാവിലെ മന്ത്രി മഹാജന്‍ ബില്ലിന്റെ നിയമരേഖകളില്‍ ഒപ്പു വച്ചു. സി ഡോട്ട് മുന്‍ ഡയറക്ടര്‍ കൈലാസ്നാഥ് ഗുപ്തയെ ഐ ടി നിയമ കണ്‍ട്രോളര്‍ ആയി നിയമിച്ചിട്ടുണ്ട്. ഐ ടി നിയമപ്രകാരമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് കണ്‍ട്രോളര്‍ ആയിരിക്കും.

നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ട വസ്തുതകളെപ്പറ്റി വെബ്സൈറ്റുകളിലൂടെ ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ തേടിയിരുന്നു. ഇതാദ്യമായാണ് ഇപ്രകാരം ജനങ്ങളില്‍ നിന്ന് നിയമങ്ങളിന്മേല്‍ അഭിപ്രായം തേടുന്നത്.

ഐടി ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ 484 ബ്ലോക്കുകള്‍ നെറ്റ്വര്‍ക്ക് വഴി ബന്ധപ്പെടുത്തിയതായി മന്ത്രി മഹാജന്‍ പറഞ്ഞു. 30 പൈലറ്റ് പദ്ധതികള്‍ ഇതുവഴി പൂര്‍ത്തിയാക്കി. ഒന്നരവര്‍ഷത്തിനുള്ളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും നെറ്റ്വര്‍ക്ക് മുഖേന ബന്ധിപ്പിക്കുമെന്ന് മന്ത്രി മഹാജന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+