മധ്യപ്രദേശില്‍ ഭൂകമ്പം
ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ശക്തമായ ഭൂചലനം. ഒക്ടോബര്‍ 17ന് ചൊവാഴ്ച പുലര്‍ച്ചെയാണ് ഭൂചലനം ഉണ്ടായത്.
റിച്ചര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനം ജബല്‍പൂരിന് 10 കിലോമീറ്റര്‍ അകലെ ബരേല-കുമാരിയ മേഖലയിലാണുണ്ടായത്. പുലര്‍ച്ചെ 4.03-നാണ് സംഭവം. ഏതാണ്ട് 10 സെക്കന്റോളം ഭൂചലനം നീണ്ടുനിന്നുവെന്ന് പൊലീസ് പറഞ്ഞു.
ആര്‍ക്കെങ്കിലും ജീവഹാനിയോ കേടുപാടുകളോ സംഭവിച്ചതായി ഇതുവരെ റിപ്പോര്‍ട്ടില്ല. ആരോഗ്യവിദഗ്ധരുമായി ജില്ലാധികൃതര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ജില്ലാ കളക്ടറും ജില്ലാ പൊലീസ് സൂപ്രണ്ടും സംഭവം സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.
ഭൂചലനം ഉണ്ടായതോടെ ഉറങ്ങിക്കിടന്നിരുന്ന ജനങ്ങള്‍ ഭയന്ന് വെളിയിലേക്കോടിയെന്ന് യുഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. അര്‍ദ്ധരാത്രി ഏതാണ്ട് ഒരു മണിയായപ്പോള്‍ ചെറിയ തോതിലുള്ള ഭൂചലനം ഉണ്ടായിരുന്നതായി തദ്ദേശവാസികള്‍ പറഞ്ഞു.
1997 മെയ് 22ന് ജബല്‍പൂരില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ എട്ടു പേര്‍ മരിക്കുകയും ഒട്ടേറെ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications