കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛോട്ടാരാജനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നു

  • By Staff
Google Oneindia Malayalam News

മുംബൈ: അധോലോക നായകന്‍ ഛോട്ടാരാജനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖ് ഒക്ടോബര്‍ 17 ചൊവാഴ്ച അറിയിച്ചു. സംസ്ഥാനസര്‍ക്കാര്‍ ഇത് സംബന്ധിച്ച രേഖകള്‍ എല്ലാം പൂര്‍ത്തിയാക്കി കേന്ദ്രത്തിനയച്ചിട്ടുണ്ട്. ഇനി കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ഇതിനായി ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ കേന്ദ്ര ആഭ്യന്തര , വിദേശകാര്യമന്ത്രാലയങ്ങളുമായി ബന്ധം പുലര്‍ത്തിവരുന്നു.

രാജനെ എന്തു വില കൊടുത്തും ഇന്ത്യയിലെത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിലാസ്റാവു ദേശ്മുഖ് വെളിപ്പെടുത്തി. രാജനെ ഇന്ത്യയിലെത്തിരക്കുന്നതിനായി എല്ലാ വഴികളും വിദേശകാര്യമന്ത്രാലയം സ്വീകരിച്ചു തുടങ്ങിയതായി വിദേശകാര്യമന്ത്രാലയ വക്്താവും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇതിനിടെ രാജന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ രാജന്റെ ബന്ധുക്കള്‍ കേന്ദ്ര മുഖ്യ പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് പരാതി നല്‍കി. ഒക്ടോബര്‍ 16 തിങ്കളാഴ്ച തങ്ങള്‍ പരാതി നല്‍കിയതായി രാജന്റെ മുംബൈയിലുള്ള ബന്ധുക്കള്‍ അറിയിച്ചു. രാജനെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കത്തിനെതിരേ തങ്ങള്‍ തായ് കോടതിയെ സമീപിക്കുമെന്നും അവര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X