Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്കുമാറിനെ മോചിപ്പിച്ചാല്‍ വീരപ്പന്‍ പ്രശ്നം തീരില്ല: സുപ്രിം കോടതി

ദില്ലി: രാജ്കുമാറിനെ മോചിപ്പിക്കുന്നതുകൊണ്ടുമാത്രം വീരപ്പന്‍ പ്രശ്നത്തില്‍ ഒരു അന്തിമതീരുമാനമുണ്ടാവില്ലെന്ന് സുപ്രിം കോടതി.

തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ വീരപ്പന്‍ ഇപ്പോള്‍ രാജ്കുമാറിനെ മോചിപ്പിച്ചേക്കാം. പക്ഷേ നാളെ മറ്റ് ചിലരെ വീണ്ടും വീരപ്പന്‍ തട്ടികൊണ്ടുപോയെന്നിരിക്കും. കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ വീരപ്പന്‍ ആളുകളെ തട്ടികൊണ്ടുപോയ നിരവധി സംഭവങ്ങളുണ്ടായി. നിയമത്തിന്റെ പിടിയില്‍ പെട്ടില്ലെങ്കില്‍ വീരപ്പന്‍ ഇനിയും അത് തുടരും. സുപ്രിം കോടതി ജസ്റിസ് എസ്.ബി. ബറൂച്ച ചൂണ്ടിക്കാട്ടി.

കേസില്‍ ഒക്ടോബര്‍ 18 ബുധനാഴ്ചയാണ് വിധി പറയുന്നത്.

വീരപ്പന്റെ ആവശ്യമനുസരിച്ച് ടാഡാ തടവുകാരെ വിട്ടയക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നല്‍കിയ ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ഡിവിഷന്‍ ബെഞ്ചിന് നേതൃത്വം നല്‍കുന്ന ബറൂച്ച ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഡി.പി. മഹാപത്ര, വൈ.കെ. സബര്‍വാള്‍ എന്നിവരാണ് ബറൂച്ചക്കു പുറമെ മൂന്നംഗ ബെഞ്ചിലുള്ളത്.

51 ടാഡാ തടവുകാരെ വിട്ടയച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ആരെങ്കിലും ആലോചിച്ചിരുന്നോ എന്ന ് ജസ്റിസ് സബര്‍വാള്‍ ചോദിച്ചു. ഈ തടവുകാരെ വിട്ടയക്കുകയാണെങ്കില്‍ പ്രത്യേക ദൗത്യസംഘത്തിലുള്ള പൊലീസുകാരുടെ വികാരം എന്തായിരിക്കുമെന്ന് ആലോചിക്കേണ്ടതായിരുന്നില്ലേയെന്ന് അദ്ദേഹം ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+