കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്കുമാറിന് മോചനമായില്ല; ഒരു ബന്ദിയെക്കൂടി വിട്ടു

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: കന്നഡ നടന്‍ രാജ്കുമാറിനെ കൂടാതെ തമിഴ്നാട്- കര്‍ണാടക സര്‍ക്കാരുടെ ദൂതന്മാര്‍ ചെന്നൈയിലേക്ക് മടങ്ങി. എന്നാല്‍ രാജ്കുമാറിന്റെ മരുമകനും സിനിമാതാരവുമായ ഗോവിന്ദരാജിനെ വീരപ്പന്‍ മോചിപ്പിച്ചിട്ടുണ്ട്.

നെഞ്ചുവേദനയും രക്തസമ്മര്‍ദ്ദവും രൂക്ഷമായതിനെത്തുടര്‍ന്നാണ് ഗോവിന്ദരാജിനെ മോചിപ്പിച്ചതെന്നാണ് വിശദീകരണം. ആര്‍.ആര്‍.ഗോപാല്‍, പി. നെടുമാരന്‍ എന്നീ ദൂതന്മാരോടൊപ്പം ഗോവിന്ദരാജ് തമിഴ്നാട്ടിലെ ഈറോഡിലെത്തിയിട്ടുണ്ട്. അവിടെവെച്ച് ഗോവിന്ദരാജ് ബാംഗ്ലൂരേക്കും ദൂതന്മാര്‍ ചെന്നൈയിലേക്കും തിരിക്കുമെന്നാണ് കരുതുന്നത്. ബാംഗ്ലൂരെത്തിയ ഉടന്‍ ഗോവിന്ദരാജ് കര്‍ണ്ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയെ സന്ധിച്ചേക്കും.

ഇതോടെ രാജ്കുമാറും മറ്റൊരു ബന്ദിയും മാത്രമേ വീരപ്പന്റെ തടങ്കലിലുള്ളൂ. നാലാമത്തെ ബന്ദിയായ നാഗപ്പ സപ്തംബര്‍ 29-ന് വീരപ്പന്റെ തടങ്കലില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. ടാഡാ കേസ്സില്‍ സുപ്രീം കോടതി വിധി വരാന്‍ കാത്തിരിക്കുകയാണത്രെ വീരപ്പന്‍. അതിനാല്‍ രാജ്കുമാറിന്റെ മോചനം രണ്ടു ദിവമെങ്കിലും നീളുമെന്നാണ് കണക്കുകൂട്ടല്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X