Get Updates
Get notified of breaking news, exclusive insights, and must-see stories!

ജൈവസാങ്കേതികവിദ്യാ പാര്‍ക്കുകള്‍ തുടങ്ങുന്നു

ദില്ലി: അപൂര്‍വവും ഔഷധഗുണമുള്ളവയുമായ സസ്യങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി കേരളത്തില്‍ രണ്ടു ജൈവസാങ്കേതികവിദ്യാ പാര്‍ക്കുകള്‍ താമസിയാതെ തുടങ്ങും.

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍(കിന്‍ഫ്ര) ആണ് ഇതിന്റെ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. എറണാകുളം ജില്ലയിലെ കളമശ്ശേരിയിലും തിരുവനന്തപുരം ജില്ലയിലെ മൈലത്തുമായിരിക്കും പാര്‍ക്കുകള്‍ ആരംഭിക്കുക.

പാര്‍ക്കുകള്‍ സ്ഥപിക്കുന്നതിനുള്ള ചെലവ് കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും പങ്കിടുമെന്ന് കിന്‍ഫ്ര ചെയര്‍മാന്‍ ജി.സി.ഗോപാലപിള്ള ഇന്ത്യഇന്‍ഫോയോടു പറഞ്ഞു. കേന്ദ്ര ജൈവസാങ്കേതികവിദ്യാ വകുപ്പ് ഈ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കളമശ്ശേരിയില്‍ 50 ഏക്കറില്‍ സ്ഥാപിക്കുന്ന പാര്‍ക്കിന് 21.5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മൈലത്ത് 16 ഏക്കറില്‍ സ്ഥാപിക്കുന്ന പാര്‍ക്കിന് ഒമ്പതര കോടി രൂപ ചെലവു വരും. ഇതില്‍ കളമശ്ശേരിയിലെ പാര്‍ക്കിന് 16 കോടിയും മൈലത്തെ പാര്‍ക്കിന് ആറു കോടിയും സംസ്ഥാന സര്‍ക്കാര്‍ ചെലവിടും.

കേന്ദ്ര സര്‍ക്കാര്‍ താമസിയാതെ പദ്ധതിക്കുള്ള പ്രാഥമിക സഹായം അനുവദിക്കും. ബാക്കി തുക അടുത്ത സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ വകയിരുത്തുമെന്നാണ് കരുതപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+