താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുത്: ഹൈക്കോടതി
കൊച്ചി: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കം നിയമവിരുദ്ധവും വിവേചനപരവുമാണെന്ന് കേരള ഹൈക്കോടതി വിധിച്ചു.
നീണ്ട കാലം സര്‍വീസിലുണ്ടായിരുന്നു എന്ന കാരണത്താല്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കുന്നത് ഭരണഘടനയിലെ 14-ാം അനുഛേദത്തിന്റെ ലംഘനമാണെന്ന് വിധി പ്രഖ്യാപിച്ച കെ.എ.അബ്ദുള്‍ ഗഫൂര്‍ ചൂണ്ടിക്കാട്ടി.
മൂന്ന് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ നല്‍കിയ റിട്ട് ഹര്‍ജിയിന്മേലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്.












Click it and Unblock the Notifications