ധാരാസിംഗിന്റെ ശവസംസ്കാരം ബുധനാഴ്ച
കൊച്ചി: ഒക്ടോബര്‍ 15 ഞായറാഴ്ച അന്തരിച്ച പ്രമുഖ ഗാന്ധിയന്‍ ജി.എസ്. ധാരാസിംഗിന്റെ മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്ക് രവിപുരം ശ്മശാനത്തില്‍ സംസ്കരിക്കും.
രാവിലെ ഒമ്പതരയ്ക്ക് മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ നിന്നും കൊണ്ടുവരുന്ന മൃതദേഹം പത്തിന് ദക്ഷിണഭാരത ഹിന്ദിപ്രചാരസഭാ ഹാളിലും 11ന് ഗിരിധര്‍ കമ്യൂണിറ്റി ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. 12ന് ഗിരിനഗറിലെ വസതിയായ കീര്‍ത്തിമഹലില്‍ കൊണ്ടുവരും. ഒന്നരയ്ക്ക് ശ്മശാനത്തിലേക്കെടുക്കും.
അമേരിക്കയില്‍ ചിക്കാഗോയിലുള്ള മകള്‍ കീര്‍ത്തിയും ഭര്‍ത്താവ് സുരേഷും രാവിലെ എത്തുമെന്ന ് ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications