കാലാവധിയായാല്‍ മാത്രം തിരഞ്ഞെടുപ്പ്: മുഖ്യമന്ത്രി
തതിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആദ്യം നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ നിഷേധിച്ചു.
ഇപ്പോഴുള്ള സര്‍ക്കാരിന്റെ കാലാവധി 2001 മെയ് 20നാണ് അവസാനിക്കുന്നതെന്നും തന്റെ സര്‍ക്കാര്‍ ഈ കാലാവധി പൂര്‍ത്തിയാക്കുമെന്നും നായനാര്‍ പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് തിരഞ്ഞെടുപ്പു നടത്തണമെന്നുണ്ടെങ്കില്‍ അത് തിരഞ്ഞെടുപ്പു കമ്മീഷനാണ് തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
എസ്എസ്എല്‍സി പരീക്ഷയുടെയും മറ്റും പശ്ചാത്തലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍ ഉണ്ടാകും എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്റെ അഭിപ്രായം അറിയിക്കുന്നതിന് മുമ്പ് ആറംഗ മന്ത്രിസഭാ സമിതി രൂപികരിക്കുമെന്നും മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു.
ജലസേചന വകുപ്പ് മന്ത്രി വി.പി.രാമകൃഷ്ണപിള്ളയായിരിക്കും സമിതിയുടെ കണ്‍വീനര്‍. പ്രശ്നം സംബന്ധിച്ച് സര്‍ക്കാര്‍ സംസ്ഥാന താല്‍പര്യവും ഡാമിന്റെ താഴ്വരയിലെ ജനങ്ങളുടെ സുരക്ഷയും കണക്കിലെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ശ്രീകൃഷ്ണപുരത്ത് ഇടിമിന്നലേറ്റ് മരിച്ചവരുടെ ആശ്രിതര്‍ക്ക് 30,000 രൂപയും പരിക്കേറ്റവര്‍ക്ക് 5,000 രൂപയും വീതം നഷ്ടപരിഹാരം നല്‍കുന്നതിന് മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായി നായനാര്‍ അറിയിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചികിത്സയ്ക്കായി നല്‍കുന്ന പലിശരഹിത വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള കാലാവധി ആറ് മാസമായി കുറയ്ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.












Click it and Unblock the Notifications