Get Updates
Get notified of breaking news, exclusive insights, and must-see stories!

പാമോയില്‍ കടയില്‍ നിന്ന് കടന്നെടുത്ത് നിരത്തിലൊഴിച്ചു

കോഴിക്കോട്: കോഴിക്കോട്ടെ ഒരു കടയില്‍ നിന്നും ഒരു സംഘം സിപിഎം (എംഎല്‍) പ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്ന മുഴുവന്‍ പാമോയിലും കടന്നെടുത്ത് റോഡിലൊഴിച്ച് വെളിച്ചെണ്ണയുടെ വിലയിടിവിനെതിരെ പ്രതിഷേധിച്ചു.

വെളിച്ചെണ്ണയുടെ വില ഇടിഞ്ഞതിനെതിരെ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സിപിഎം (എംഎല്‍) പ്രവര്‍ത്തകര്‍ ഒക്ടോബര്‍ 17 ചൊവാഴ്ച ജാഥയായെത്തി പാമോയില്‍ നിരത്തിലൊഴിച്ചത്.

കോഴിക്കോട് കടപ്പുറത്തെ രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ വെച്ചാണ് ജാഥ തുടങ്ങിയത്. പൊലീസെത്തും മുമ്പ് സമരക്കാര്‍ കടന്നുകളഞ്ഞു.

കോഴിക്കോട് ജില്ലയില്‍ പാമോയില്‍ വിരുദ്ധ സമരം ശക്തമായിരിക്കുകയാണ്. ചക്കിട്ടപറയില്‍ ഒരു സംഘം കര്‍ഷകര്‍ പാമോയില്‍ പാക്കറ്റുകള്‍ നിരത്തില്‍ വെച്ച് കത്തിച്ച് വെളിച്ചെണ്ണ വിലയിടിവിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു. സെന്റ് ആന്റണീസ് പള്ളി വികാരി മാത്യു തക്കിടിയില്‍ ആണ് പ്രക്ഷോഭം ഉദ്ഘാടനം ചെയ്തത്.

ഇരിങ്ങണ്ണൂരില്‍ പാമോയില്‍ വില്പന നിര്‍ത്തിവെക്കാന്‍ വ്യാപാര വ്യവസായി ഏകോപനസമിതി യൂണിറ്റ് തീരുമാനിച്ചു.

കാവിലമ്പാറ, കൂരാച്ചുണ്ട് എന്നീ ഗ്രാമങ്ങള്‍ പാമോയില്‍ രഹിത ഗ്രാമങ്ങളായി പ്രഖ്യാപിച്ചുകഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+