ഗുരുവായൂര്‍: തീരുമാനമായില്ലെന്ന് നായനാര്‍
തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ വിശ്വാസികള്‍ക്കും പ്രവേശനം നല്‍കുന്നതിന് നിയമനിര്‍മാണം നടത്തുന്നതിനെ കുറിച്ച് മന്ത്രിസഭ ഇനിയും ചര്‍ച്ച ചെയ്യാനിരിക്കുന്നതേയുള്ളൂവെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു.
ഒക്ടോബര്‍ 17 ചൊവാഴ്ച മന്ത്രിസഭയോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു നായനാര്‍.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ വിശ്വാസികള്‍ക്കും പ്രവേശനം നല്‍കുന്നതിന് നിയമനിര്‍മാണം നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന ദേവസ്വം മന്ത്രി സി.കെ. നാണുവിന്റെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദഹം വ്യക്തിപരമായ അഭിപ്രായം പറഞ്ഞതാവാം എന്ന് നായനാര്‍ പറഞ്ഞു.
പ്രശ്നം നിസ്സാരമല്ലെന്നും സര്‍ക്കാരിന് എല്ലാ നിയമവശങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന നിയമമന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു.
ക്രിസ്ത്യാനികള്‍ തങ്ങളുടെ ഹിന്ദു വേര് തിരിച്ചറിയണമെന്ന ആര്‍എസ്എസ് മേധാവി കെ.എസ്. സുദര്‍ശന്റെ പ്രസ്താവനയെ നായനാര്‍ വിമര്‍ശിച്ചു. ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയിലുള്ള സൗഹാര്‍ദം നശിപ്പിക്കാനാണ് സുദര്‍ശന്റെ ശ്രമം. സുദര്‍ശന്റെ പ്രസ്താവനയെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ബിജെപി കേരള ഘടകം വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസിന്റെ ആഗ്രാ സമ്മേളനത്തില്‍ അദ്വാനി പങ്കെടുത്തതിനെയും നായനാര്‍ വിമര്‍ശിച്ചു.












Click it and Unblock the Notifications