റാബിയക്ക് ചേംബര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം
തിരൂര്‍: സാക്ഷരതാ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകയായിരുന്ന റാബിയക്ക് വേറിട്ടുനില്‍ക്കുന്ന യുവവ്യക്തിത്വത്തങ്ങള്‍ക്കുള്ള ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ പുരസ്കാരം.
സാക്ഷരതാ പ്രസ്ഥാനത്തിന് പുതിയൊരു മാനം നല്‍കാന്‍ വികലാംഗയായ റാബിയ്ക്ക് കഴിഞ്ഞുവെന്ന് മലപ്പുറം ജില്ലയിലെ തിരൂര്‍ ജൂനീയര്‍ ചേംബര്‍ പുറപ്പെടുവിച്ച കുറിപ്പില്‍ പറഞ്ഞു.
നവംബര്‍ ഏഴിന് നടക്കുന്ന ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ ലോക കോണ്‍ഗ്രസില്‍ വെച്ച് റാബിയക്ക് പുരസ്കാരം സമ്മാനിക്കും. ഈ അവാര്‍ഡിന് ആദ്യമായാണ് ഒരു സ്ത്രീ തിരഞ്ഞെടുക്കപ്പെടുന്നത്.
രാജ്യത്തെ 125 രാജ്യങ്ങളിലെ ആയിരക്കണക്കിന് നോമിനികളില്‍ നിന്നാണ് റാബിയയെ തിരഞ്ഞെടുത്തത്.












Click it and Unblock the Notifications