ശംഭു വാധ്യാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി
ശബരിമല: ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി ഉദയനാപുരം വിഷ്ണുവിലാസത്തില്‍ വി.പി.ശംഭു വാധ്യാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. മാളികപ്പുറം മേല്‍ശാന്തിയായി തിരുവനന്തപുരം ദേവികൃപയില്‍ കെ. പരമേശ്വരന്‍ നമ്പൂതിരിയെയും തിരഞ്ഞെടുത്തു.
ഒരു വര്‍ഷത്തേക്കാണ് മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തിരിക്കുന്നത്. നാല്പത്തിനാലുകാരനായ ശംഭു വാധ്യാര്‍ നമ്പൂതിരി ഇപ്പോള്‍ വൈക്കം ഉദയനാപുരം ദേവി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. പരമേശ്വരന്‍ നമ്പൂതിരി ഇപ്പോള്‍ തിരുവനന്തപുരത്തെ തൈക്കാട് ശാസ്താംകോവിലിലെ മേല്‍ശാന്തിയാണ്.
ഒക്ടോബര്‍ 16 ചൊവാഴ്ച രാവിലെ ശബരിമല സന്നിധാനത്തും മാളികപ്പുറത്തും നടന്ന തിരഞ്ഞെടുപ്പിലാണ് പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തത്. തിരുവല്ല കാക്കോളിമനയിലെ സൗമ്യ ആണ് നറുക്കെടുത്തത്.
ശബരിമല മേല്‍ശാന്തി സ്ഥാനത്തേക്ക് അഞ്ചുപേരാണ് മത്സരത്തിനുണ്ടായിരുന്നത്. മാളികപ്പുറത്തേക്ക് നാല് പേരും. പ്രത്യേക പൂജകള്‍ നടത്തിയതിനു ശേഷമാണ് നറുക്കെടുപ്പ് തുടങ്ങിയത്. വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാര്‍ സ്ഥാനമേറ്റെടുക്കും.












Click it and Unblock the Notifications