കോതമംഗലം കേസ് പ്രതികളെ അറസ്റ് ചെയ്യണം: അന്വേഷി
തകോഴിക്കോട്: കോതമംഗലം പെണ്‍വാണിഭക്കേസില്‍ പ്രതികളായവരെ എത്രയും പെട്ടെന്ന് അറസ്റ് ചെയ്യണമെന്ന് സ്ത്രീ സംഘടനയായ അന്വേഷി ആവശ്യപ്പെട്ടു.
സൂര്യനെല്ലി കേസിനേക്കാളും ഗൗരവമേറിയതാണ് കോതമംഗലം പെണ്‍വാണിഭക്കേസെന്ന് അന്വേഷി നേതാവായ അജിതയും മറ്റ് സംഘടനാ നേതാക്കളും ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ 17 ചൊവാഴ്ച കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മുപ്പതിലേറെ പ്രതികളുള്ള സൂര്യനെല്ലി കേസിനേക്കാളും നാല് മടങ്ങ് പ്രതികളാണ് കോതമംഗലം കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി തന്നെ മാനഭംഗപ്പെടുത്തിയ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
കേസിലെ 41-ാം പ്രതി ഒരു കേന്ദ്രമന്ത്രിയും 42-ാം പ്രതി മുസ്ലിം ലീഗ് നേതാവായ മുന്‍ സംസ്ഥാന മന്ത്രിയുമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേസന്വേഷണം മന്ദഗതിയിലായിരിക്കുന്നത് അധികാരകേന്ദ്രങ്ങളുടെ ഇടപെടല്‍ മൂലമാണെന്ന് അവര്‍ ആരോപിച്ചു.












Click it and Unblock the Notifications