കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലും യമനിലും പനി പടരുന്നു

  • By Staff
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ റിഫ്റ്റ് വാലി പനി ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 76 ആയി. അയല്‍ രാജ്യമായ യമനില്‍ ഈ രോഗബാധയെത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 70 ആയിട്ടുണ്ട്.

ഇതുവരെ സൗദി അറേബ്യയില്‍ 408 പേര്‍ക്ക് രോഗബാധയുണ്ടായി. ഇവരില്‍ 156 പേരുടെ രോഗം പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ട്. സൗദി ആരോഗ്യ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചതാണ് ഇക്കാര്യം.

യെമനില്‍ ഇതുവരെ അഞ്ഞൂറോളം പേര്‍ക്ക് രോഗബാധയുണ്ടായതായി ആ രാജ്യത്തെ ആരോഗ്യമന്ത്രി അബ്ദുള്ള വാലി നഷേര്‍ പറഞ്ഞു.

റിഫ്റ്റ് വാലി പനി നിയന്ത്രിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സൗദി അറേബ്യയും യമനും തീരുമാനിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X