ഇസ്രയേല്‍- പാലസ്തീന്‍ വെടി നിര്‍ത്തല്‍ കരാറായി
കെയ്റോ: ഇസ്രയേലും പാലസ്തീനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു വിഭാഗങ്ങളും തമ്മില്‍ ഒക്ടോബര്‍ 17 ചൊവാഴ്ച ധാരണയായി. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിച്ചിരുന്ന യു എസ് പ്രസിഡന്റ് ബില്‍ ക്ലിന്റനാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചത്.
അക്രമം അവസാനിപ്പിക്കാനും അടുത്തയിടെ നടന്ന അക്രമങ്ങളിലേയ്ക്ക് നയിച്ച സംഭവങ്ങളെക്കുറിച്ചന്വേഷിക്കാനും ഇരു വിഭാഗങ്ങളും തമ്മില്‍ ധാരണയായതായി പ്രസിഡന്റ് ക്ലിന്റണ്‍ പ്രസ്താവിച്ചു. മേഖലയില്‍ ശാശ്വതസമാധാനം ഉറപ്പാക്കുന്നതിനായി സമാധാന ചര്‍ച്ചകള്‍ പുന:രാരംഭിക്കാനും ഇരു വിഭാഗങ്ങളും ധാരണയായിട്ടുണ്ട്.
ഇസ്രയേല്‍ പക്ഷത്തിനു വേണ്ടി പ്രധാനമന്ത്രി യഹൂദ് ബറാക്കും പാലസ്തീനെ പ്രതിനിധീകരിച്ചു കൊണ്ട് പാലസ്തീന്‍ വിമോചക മുന്നണി നേതാവ് യാസര്‍ അറഫാത്തും ചര്‍ച്ചകളില്‍ പങ്കെടുത്തു. എന്നാല്‍ ഇരുവരും ചര്‍ച്ചകള്‍ക്കായി മുഖാമുഖം ഇരുന്നില്ലെന്ന് അറിയുന്നു.












Click it and Unblock the Notifications