ഫെഡറല്‍ ബാങ്ക് വിദേശനാണയ നിക്ഷേപ പലിശ കൂട്ടി
കൊച്ചി : വിദേശ ഇന്ത്യാക്കാരുടെ വിദേശ നാണയത്തിലുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഫെഡറല്‍ ബാങ്ക് വര്‍ദ്ധിപ്പിച്ചു.
അമേരിക്കന്‍ ഡോളറിലുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ 7.25 ശതമാനമായിരിക്കും. ഇതിന് നിക്ഷേപതുകയുടെ വലിപ്പമോ നിക്ഷേപകാലാവധിയോ ബാധകമായിരിക്കില്ല. ഒക്ടോബര്‍ 18 ചൊവാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് എഫ്സിഎന്‍ആര്‍ നിക്ഷേപങ്ങള്‍ക്കുള്ള പുതുക്കിയ പലിശ നിരക്കുകള്‍ ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള ബ്രിട്ടീഷ് പൗണ്ടിലുള്ള നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനമായിരിക്കും പലിശ നല്‍കുക. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ 6.50 ശതമാനമായിരിക്കും.
രണ്ട് വര്‍ഷത്തില്‍ താഴെയുള്ള യൂറോ നിക്ഷേപത്തിന് നാല് ശതമാനവും രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.50 ശതമാനവും പലിശ നല്‍കും. ജര്‍മ്മന്‍ മാര്‍ക്കിന് ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് നാല് ശതമാനം പലിശ നല്‍കും.
ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെയുള്ളജാപ്പനീസ് യെന്നിലുള്ള എഫ്സിഎന്‍ആര്‍ നിക്ഷേപങ്ങള്‍ക്ക് 0.25 ശതമാനം പലിശ നല്‍കും. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ളവയ്ക്ക് 0.50 ശതമാനവും മൂന്ന് വര്‍ഷത്തിന് മുകളിലുള്ളവയ്ക്ക് 0.75 ശതമാനവും പലിശ നല്‍കും.












Click it and Unblock the Notifications