സിനിമാനിര്‍മാണത്തിനും ഇനി മുതല്‍ ബാങ്ക് വായ്പ
ദില്ലി: സിനിമാ നിര്‍മാണത്തിനും ഇനി മുതല്‍ ബാങ്ക് വായ്പ ലഭ്യമാകും. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കേന്ദ്ര ധനകാര്യമന്ത്രാലയം ഇറക്കും. ഒക്ടോബര്‍ 18 ബുധനാഴ്ച കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണമന്ത്രി സുഷമാ സ്വരാജ് അറിയിച്ചതാണിത്.
ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴില്‍ സിനിമാ നിര്‍മാതാക്കള്‍ക്ക് വായ്പ അനുവദിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
1998 മെയ്യില്‍ സിനിമാ നിര്‍മാണത്തെ വ്യവസായസംരംഭമായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ മറ്റ് വ്യവസായ സംരംഭങ്ങള്‍ക്ക് അനുവദിക്കുന്നത് പോലെ ഫിലിം വ്യവസായത്തിനും ബാങ്ക് വായ്പ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരം അനുവാദം നല്‍കിയിരുന്നില്ല.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് വേണമെന്ന സിനിമാ നിര്‍മാതാക്കളുടെ ദീര്‍ഘകാലമായ ആവശ്യമാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications