റാബിയക്ക് സ്ത്രീശക്തി പുരസ്കാരം
ദില്ലി: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് നേടിയ കെ.വി. റാബിയക്ക് സ്ത്രീശക്തി പുരസ്കാരവും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് തങ്ങളുടെ അവകാശങ്ങള്‍ വിവിധ മേഖലകളില്‍ നേടിയെടുക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്കാണ് ശ്രീശക്തി പുരസ്കാരം നല്‍കുന്നത്.
റാബിയയടക്കം അഞ്ചു പേരെയാണ് 99ലെ ശ്രീശക്തി പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി തിരഞ്ഞെടുത്തിരിക്കുന്നത്. ദേവി അഹിലിയ ബായി ഹോക്കര്‍, കണ്ണകി, മാതാ ജിജാബി, റാണി ഗൈഡിന്‍ലിയു, റാണി ലക്ഷ്മി ഭായി എന്നിവരുടെ സ്മരണാര്‍ഥമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.
നടക്കാന്‍ കഴിവില്ലാതിരുന്നിട്ടും മലപ്പുറം ജില്ലയിലെ പിന്നോക്കക്കാര്‍ക്കിടയില്‍ സാമൂഹിക പ്രവര്‍ത്തനം നടത്തി ഒരു പുതിയ മുന്നേറ്റത്തിന് തുടക്കമിട്ട റാബിയക്ക് കണ്ണകി സ്ത്രീശക്തി അവാര്‍ഡാണ് ലഭിക്കുക.












Click it and Unblock the Notifications