കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്കുമാര്‍: സുപ്രിം കോടതി വ്യാഴാഴ്ചയും വാദം കേള്‍ക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: രാജ്കുമാറിനെ മോചിപ്പിക്കാന്‍ വീരപ്പന്‍ മുന്നോട്ടുവെച്ച ഉപാധിയനുസരിച്ച് 51 ടാഡാ തടവുകാരെ വിട്ടയക്കാന്‍ തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകള്‍ തീരുമാനിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കുന്നത് സുപ്രിം കോടതി ഒക്ടോബര്‍ 19 വ്യാഴാഴ്ച തുടരും.

വീരപ്പന്റെ ആവശ്യത്തിലെ രാഷ്ട്രീയതാത്പര്യങ്ങള്‍ കണക്കിലെടുക്കാതെ തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് വ്യാഴാഴ്ച്ചക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ സുപ്രിം കോടതി മൂന്നംഗ ബെഞ്ച് ബുധനാഴ്ച കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

51 ടാഡാ തടവുകാരെ വിട്ടയക്കുകയാണെങ്കില്‍ വീരപ്പന്‍ രാജ്കുമാറിനെ മോചിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്ന് എന്തടിസ്ഥാനത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മൂന്നംഗ ബെഞ്ച് ആരാഞ്ഞു. ഇതേ കുറിച്ച് രേഖാമൂലം വിശദീകരണം നല്‍കാന്‍ സോളിസിറ്റര്‍ ജനറല്‍ ഹരിഷ് സാല്‍വയോട് സുപ്രിം കോടതി ആവശ്യപ്പെട്ടു.

കര്‍ണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണയുമായി ചര്‍ച്ച ചെയ്തതിനു ശേഷം താന്‍ കോടതിയില്‍ വിശദീകരണം നല്‍കാമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ ബോധിപ്പിച്ചു.

രാജ്കുമാറിനെ മോചിപ്പിക്കുന്നതിന് തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകള്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന് സുപ്രിം കോടതി കുറ്റപ്പെടുത്തി.

വീരപ്പന്റെ കൂട്ടാളികളുടെ പേരിലുള്ള കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് മാത്രമാണ് കഴിഞ്ഞ രണ്ടര മാസക്കാലം ഇരുസര്‍ക്കാരുകളുടെയും ഭാഗത്തു നിന്നുണ്ടായ ഒരേയൊരു നീക്കമെന്ന് മൂന്നംഗ ബെഞ്ചിന് നേതൃത്വം നല്‍കുന്ന ജസ്റിസ് എസ്. ബറൂച്ച പറഞ്ഞു.

വീരപ്പന്റെ കൂട്ടാളികള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ ബന്ധപ്പെട്ട കോടതി അനുവാദം നല്‍കിയത് വൃഥാവിലാണെന്ന് ജസ്റിസ് ബറുവ പറഞ്ഞു.

സിപിസി 321-ാം വകുപ്പനുസരിച്ച് സംസ്ഥാനത്തെ ക്രമസമാധാനനില സമാധാനപരമായി നിലനിര്‍ത്തുന്നതിനായി കേസുകള്‍ പിന്‍വലിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ഹരിഷ് സാല്‍വെ കോടതിയില്‍ പറഞ്ഞു.

ടാഡാ തടവുകാരെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് പ്രത്യേക സാഹചര്യത്തിലാണ്. 72 വയസായ രാജ്കുമാറിന്റെ ആരോഗ്യനില മെച്ചമല്ലാത്തതുകൊണ്ട് അദ്ദേഹത്തെ എത്രയും പെട്ടെന്ന് വിട്ടുകിട്ടാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ ബോധിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X