പത്രമാധ്യമരംഗത്ത് വിദേശനിക്ഷേപമാവാം : സുഷമ
ദില്ലി : പത്രമാധ്യമരംഗത്ത് വിദേശനിക്ഷേപം അനുവദിച്ചേക്കുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.
ഒക്ടോബര്‍ 18 ബുധനാഴ്ച ഇക്കോണമിക് എഡിറ്റേഴ്സ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് മന്ത്രി ഇത് സൂചിപ്പിച്ചത്. വിദേശ നിക്ഷേപം അനുവദിക്കുമ്പോഴും മാധ്യമ രംഗത്തെ ദുരുപയോഗം തടയാനും തദ്ദേശീയ മാധ്യമരംഗത്തെ സംരക്ഷിക്കാനും നടപടികളുണ്ടാവുമെന്ന് സുഷമ അറിയിച്ചു.
മാധ്യമരംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കില്ലെന്ന് ഈ വര്‍ഷം ഫിബ്രവരിയില്‍ കേന്ദ്ര മന്ത്രിസഭ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications