കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ് ദമ്പതികളുടെ കൊല: പ്രതി അറസ്റില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: ഒക്ടോബര്‍ 11 ബുധനാഴ്ച തമിഴ്നാട്ടുകാരായ യുവദമ്പതികള്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായ ശിവനേശനെ പൊലീസ് അറസ്റു ചെയ്തു.

തമിഴ്നാട്ടിലെ ദിണ്ഡികലില്‍ നിന്ന് കളമശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.കെ.ജമാലുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റുചെയ്തതെന്ന് തൃക്കാക്കര അസിസ്റന്റ് കമ്മീഷണര്‍ എം.ഐ.തോമസ് അറിയിച്ചു.

തന്റെ കൈയില്‍ നിന്നു കടം വാങ്ങിയ 1500 രൂപ തിരികെ നല്കാത്തതിനാലാണ് ശിവനേശന്‍ ദമ്പതികളെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ദമ്പതികളുടെ വാസസ്ഥലത്തുനിന്നും ശിവനേശന്റെ വിലാസം പൊലീസ് കണ്ടെടുത്തിരുന്നു. ഇതുപയോഗിച്ചുള്ള അന്വഷണമാണ് പ്രതിയെ പിടികൂടുന്നതിന് സഹായമായതെന്ന് പൊലീസ് പറഞ്ഞു.

ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള തമിഴ്നാട് പൊലീസിലെ പ്രത്യേക വിഭാഗത്തിന്റെ സഹായം ശിവനേശന്റെ കൂട്ടാളിയായ പത്മനാഭനെ പിടികൂടാന്‍ കേരള പൊലീസ് തേടിയിട്ടുണ്ട്.

ശിവനേശനെ ആലുവ ജുഡീഷ്യല്‍ ഫസ്റ് ക്ലാസ്സ് കോടതിയില്‍ ഹാജരാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X