പ്രത്യേക സമ്മേളനം: ജ്യോതിബസു എത്തി
തിരുവനന്തപുരം: ഒക്ടോബര്‍ 20 വെള്ളിയാഴ്ച തുടങ്ങുന്ന സിപിഎമ്മിന്റെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു ബുധനാഴ്ച തിരുവനന്തപുരത്തെത്തി.
പാര്‍ട്ടി അഖിലേന്ത്യാസെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത്തും ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരും വ്യാഴാഴ്ചയെത്തും. സമ്മേളനത്തിന്റെ മുന്നോടിയെന്ന നിലയില്‍ വ്യാഴാഴ്ച പോളിറ്റ് ബ്യൂറോ യോഗവും കേന്ദ്രസമിതി യോഗവും നടക്കും.
നാനൂറിലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിനുള്ള തയാറെടുപ്പുകള്‍ നടന്നുവരികയാണ്. വിവിധ വിഷയങ്ങളെ കുറിച്ചുള്ള സമ്മേളനങ്ങള്‍ 15 ഇടങ്ങളിലായി ചൊവാഴ്ചയും ബുധനാഴ്ചയും നടന്നു.












Click it and Unblock the Notifications