Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ ആദ്യ ചിത്രശലഭ പാര്‍ക്ക് കേരളത്തിലേക്ക്

കൊല്ലം: ഇന്ത്യയില്‍ ആദ്യത്തേതും ഏഷ്യയില്‍ രണ്ടാമത്തേതുമായ ചിത്രശലഭ പാര്‍ക്ക് കേരളത്തില്‍ തുടങ്ങുന്നു.

പാര്‍ക്ക് കേരളത്തില്‍ എവിടെ തുടങ്ങണമെന്നതു സംബന്ധിച്ച് പഠനം നടത്താന്‍ കേന്ദ്ര ആസൂത്രണ ബോര്‍ഡ് നിയമിച്ച സമിതി കേരളത്തിലെ തെന്മല, നെടുമ്പാശ്ശേരി എന്നിവിടങ്ങള്‍ ഇതിന് അനുയോജ്യമാണെന്നു കണ്ടേത്തിയതായി മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തു. പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഡയറക്ടര്‍ ഡോ.ശര്‍മ്മ അധ്യക്ഷനായ സമിതിയാണ് പഠനം നടത്തിയത്.

ചിത്രശലഭങ്ങളെ കുറിച്ചുള്ള പഠനഗവേഷണങ്ങളോടൊപ്പം വിനോദസഞ്ചാരത്തിനും പ്രാധാന്യം നല്കിയായിരിക്കും രണ്ടര ഹെക്ടറില്‍ പാര്‍ക്ക് തയ്യാറാക്കുക. ആദ്യത്തെ രണ്ടു വര്‍ഷം കേന്ദ്ര ആസൂത്രണ ബോര്‍ഡ് ധനസഹായം നല്കും.

കേരളത്തില്‍ കണ്ടെത്തിയ മുന്നൂറിലധികം അപൂര്‍വയിനം ചിത്രശലഭങ്ങളില്‍ ഭൂരിഭാഗവും തെന്മലയിലായതിനാല്‍ ഇവിടെ പാര്‍ക്കു സ്ഥാപിക്കുന്നതാണ് അഭികാമ്യമെന്ന് പരിസ്ഥിതി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ആദ്യ ഇക്കോ ടൂറിസം പദ്ധതി നിലവില്‍ വന്നത് തെന്മലയിലാണെന്നുള്ളതും ഇവിടത്തിന്റെ അനുയോജ്യതയ്ക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ഏഷ്യയിലിപ്പോള്‍ മലേഷ്യന്‍ തലസ്ഥാനമായ കുലാലംപൂരില്‍ മാത്രമാണ് ചിത്രശലഭ പാര്‍ക്കുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+