സിപിഎം: പുതിയ പരിപാടിക്കെതിരേ വിമതപക്ഷം
തിരുവനന്തപുരം: സിപിഎമ്മിന്റെ പുതിയ പാര്‍ട്ടി പരിപാടിയുടെ കരടു നിര്‍ദ്ദേശങ്ങള്‍ക്കെതിരേ സിഐടിയു പക്ഷം രംഗത്ത്.
പാര്‍ട്ടി പരിപാടിയെക്കുറിച്ച് സിഐടിയു പക്ഷം പുറത്തിറക്കിയ കുറിപ്പില്‍ കരടുനിര്‍ദ്ദേശങ്ങള്‍ അറുപഴഞ്ചനും സമകാലിക ആഗോള സാഹചര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയില്ലാത്തതും ആണെന്ന് ആരോപിക്കുന്നു. സിപിഎം മുന്‍ സംസ്ഥാനസമിതി അംഗം കെ.വിജയചന്ദ്രനാണ് വിമര്‍ശനക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
വിപ്ലവ പാര്‍ട്ടിയെ ഒരു സാധാരണ ജനാധിപത്യ പാര്‍ട്ടിയായി തരംതാഴ്ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. സ്വയംവിമര്‍ശനമില്ലായ്മ, നിലവിലുള്ള പരിപാടിയെ വിലയിരുത്താനുള്ള ശ്രമക്കുറവ്, സമകാലിക വികസസന പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യുന്നതിലുണ്ടായ വീഴ്ച എന്നിവ കരടുരേഖയില്‍ തെളിഞ്ഞുകാണുന്നു.
വിവരസാങ്കേതിക രംഗത്തുണ്ടാകുന്ന വികസനത്തെ കാണാന്‍ കരടുരേഖയില്‍ ശ്രമം നടത്തിയിട്ടില്ല. കഴിഞ്ഞ ഒന്നര ദശകത്തിലേറെയായി പാര്‍ട്ടിക്കുണ്ടായ മുരടിപ്പിനെക്കുറിച്ച് സ്വയം വിമര്‍ശനം നടത്താന്‍ കരടുരേഖ തയ്യാറായിട്ടില്ലെന്നും വിമര്‍ശനക്കുറിപ്പില്‍ പറയുന്നു.
ഒക്ടോബര്‍ 20 വെള്ളിയാഴ്ച മുതല്‍ 23 തിങ്കളാഴ്ച വരെ തിരുവനന്തപുരത്തു നടക്കുന്ന സിപിഎം പ്രത്യേക സമ്മേളനത്തില്‍ തങ്ങളുടെ വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും ഉന്നയിക്കാനാണ് സിഐടിയു പക്ഷത്തിന്റെ തീരുമാനം.












Click it and Unblock the Notifications