Get Updates
Get notified of breaking news, exclusive insights, and must-see stories!

ധാരാസിംഹിന് അന്ത്യാഞ്ജലി

കൊച്ചി: അന്തരിച്ച പ്രമുഖ ഗാന്ധിയന്‍ ചൗധരി ജി.എസ്. ധാരാസിംഹിന് അന്ത്യാഞ്ജലി. ഒക്ടോബര്‍ 18ന് ബുധനാഴ്ച ഉച്ചയ്ക്ക് രവിപുരം ശ്മശാനത്തില്‍ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ധാരാസിംഹിന്റെ മൃതദേഹം സംസ്കരിച്ചു. ഒക്ടോബര്‍ 15ന് ഞായറാഴ്ചയാണ് അദ്ദേഹം അന്തരിച്ചത്.

സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ അന്തരിച്ച നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഒമ്പതരയ്ക്ക് എറണാകുളം ഹിന്ദി പ്രചാരസഭാ ഹാളിലും തുടര്‍ന്ന് ഗിരിനഗര്‍ ലയണ്‍സ് കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനത്തിന് വെച്ചു.

പ്രതിപക്ഷ നേതാവ് എ.കെ. ആന്റണിക്കു വേണ്ടി കെ. ബാബു എംഎല്‍എ റീത്ത് സമര്‍പ്പിച്ചു. മേയര്‍ സി.എം. ദിനേശ് മണി, മുന്‍ മന്ത്രി എ.എം. തോമസ്, കെ. ചന്ദ്രശേഖരന്‍, ജോര്‍ജ്ജ് ഈഡന്‍ എം.പി, എം.എല്‍എമാരായ ഡൊമിനിക്ക് പ്രസന്റേഷന്‍, സെബാസ്റ്യന്‍ പോള്‍, എം.എ. കുട്ടപ്പന്‍, എന്‍സിപി നേതാവ് രാമചന്ദ്രന്‍ കടന്നപ്പള്ളി, നവാബ് രാജേന്ദ്രന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+