Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമപ്രവര്‍ത്തകനെ പൊലീസുകാര്‍ കയ്യേറ്റം ചെയ്തു

തിരുവനന്തപുരം: റോഡപകടത്തില്‍ പെട്ടയാളെ സഹായിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെ ഗതാഗതം തടസപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസുകാര്‍ കയ്യേറ്റം ചെയ്തു.

തിരുവനന്തപുരത്തെ എന്‍ഡി ടിവി റിപ്പോര്‍ട്ടറായ ബോബി നായരെയാണ് ഒക്ടോബര്‍ 18 ബുധനാഴ്ച ട്രാഫിക് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസുകാര്‍ കയ്യേറ്റം ചെയ്തത്.

തങ്ങളുടെ ഓഫീസിനു മുന്നില്‍ കാറിടിച്ചുവീണ ഒരാളെ ബോബി നായരും സഹപ്രവര്‍ത്തകരും റോഡില്‍ നിന്ന് എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു പൊലീസുകാരെത്തിയത്. പൊലീസുകാര്‍ മഫ്ത്തിയിലായിരുന്നു. അപകടത്തില്‍ പെട്ടയാളെ സഹായിക്കാന്‍ ശ്രമിക്കുകയാണെന്ന് വിശദീകരിച്ചിട്ടും ഗതാഗതം തടസപ്പെടുന്നുവെന്ന് പറഞ്ഞ് തന്നെ അവര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് ബോബി നായര്‍ പറഞ്ഞു.

മുറിവേറ്റ ബോബി നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കോണ്‍സ്റബിള്‍മാരെ സസ്പെന്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകരുടെ സംഘം ഡിജിപിയുള്‍പ്പെടെയുള്ള ഉന്നതമേധാവികളെ കണ്ട് പരാതി ബോധിപ്പിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട 10 പൊലീസുകാരെയും സസ്പെന്റ് ചെയ്യണമെന്ന ്സംഘം ആവശ്യപ്പെട്ടു.

തിരുവനന്തപുരം പ്രസ് ക്ലബും കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ്സ് യൂണിയനും മാധ്യമ പ്രവര്‍ത്തകനു നേരെയുണ്ടായ കയ്യേറ്റത്തെ അപലപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+