ബിജെപി പിന്തുണയോടെ നേടിയ സ്ഥാനങ്ങള്‍ ലീഗ് ഒഴിയും
കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ബിജെപി പിന്തുണയോടെ നേടിയ സ്ഥാനങ്ങള്‍ രാജിവെച്ചൊഴിയാന്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
കോഴിക്കോട് നടന്ന സെക്രട്ടറിയേറ്റ ് യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ നിയമസഭാകക്ഷി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയാണ് പാര്‍ട്ടി തീരുമാനം അറിയിച്ചത്. ബിജെപി പിന്തുണയോടെ നേടിയ സ്ഥാനങ്ങള്‍ ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസിനോടും ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ബിജെപി പിന്തുണയോടെ നേടിയ സ്ഥാനങ്ങള്‍ എല്‍ഡിഎഫ് അംഗങ്ങള്‍ നേരത്തെ രാജിവെച്ചൊഴിഞ്ഞിരുന്നു.












Click it and Unblock the Notifications