പരുമല പള്ളി കൂദാശ ഈ മാസം
തിരുവല്ല : പുതുക്കി പണിത പരുമല പള്ളിയുടെ കൂദാശ ഒക്ടോബര്‍ 27 വെള്ളിയാഴ്ചയും 28 ശനിയാഴ്ചയുമായി നടക്കും.
ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യുസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കൂദാശ കര്‍മ്മത്തിന് നേതൃത്വം നല്‍കും. ജാതിമത വ്യത്യാസമില്ലാതെ നിരവധി പേര്‍ കൂദാശ ചടങ്ങില്‍ പങ്കെടുക്കും. 400 പേരടങ്ങുന്ന ഗായകസംഘം ചടങ്ങിനുണ്ടാവും.
പള്ളി സ്ഥാപിച്ച പരുമല തിരുമേനി മാര്‍ ഗ്രിഗോറിയസിന്റെ കിടക്കയും ശവകുടീരവും തിരുശേഷിപ്പുകളും പഴയ സ്ഥാനത്ത് നിന്നും യാതൊരു മാറ്റവും വരുത്താതെ പുതുക്കിയ പള്ളിയുടെ ഉള്ളില്‍ വരുന്ന വിധത്തിലാണ് പുതിയ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൂന്നരക്കോടി രൂപ ചെലവാക്കി പണിത പള്ളിയില്‍ 2,000 ഭക്തജനങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള സൗകര്യമുണ്ട്.
ബൈസാന്‍തിയന്‍ രീതിയില്‍ പണിതിരിക്കുന്ന പള്ളിയുടെ മുഖ്യശില്‍പി ചാള്‍സ് കൊറിയയാണ്. വൃത്താകൃതിയിലുള്ള സ്റെയിന്‍ഡ് ഗ്ലാസ്സ് ലൈറ്റുകളും കൂറ്റന്‍ സ്ലൈഡിംഗ് ഡോറുകളും പുതുക്കിയ രൂപകല്‍പ്പനയുടെ പ്രത്യേകതകളാണ്. ഭക്തജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും ലഭിച്ച ധനസഹായത്താലാണ് പള്ളിയുടെ പണി പൂര്‍ത്തിയാക്കിയത്.












Click it and Unblock the Notifications