പ്ലസ് ടു അധികബാച്ച്: സര്‍ക്കാര്‍ ഉത്തരവിന് സ്റേ
കൊച്ചി: കേരളത്തിലെ 46 സ്കൂളുകളില്‍ 56 അധികബാച്ചുകള്‍ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റേ ചെയ്തു. ഒക്ടോബര്‍ 30ന് തിങ്കളാഴ്ച മുതല്‍ നവംബര്‍ മൂന്നു വരെ തിരുവനന്തപുരത്ത് സര്‍ക്കാര്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പ്ലസ് ടു അദാലത്തും സ്റേ ചെയ്തിട്ടുണ്ട്.
പാമ്പാക്കുട എംടിഎം ഹൈസ്കൂള്‍ പ്രിന്‍സിപ്പാള്‍ റവ. ഡോ. ജോണ്‍ എബ്രഹാം കോനാട്ട് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് ഹൈക്കോടതി ഈ ഉത്തരവ്്. ജസ്റിസ് ശിവരാജന്‍ ഉള്‍പ്പെട്ട സിംഗിള്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹൈക്കോടതിയുടെ അനുവദമില്ലാത്ത പുതിയ പ്ലസ് ടു ബാച്ചോ, അധികബാച്ചുകളോ അനുവദിക്കുകയില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ എം.കെ. ദാമോദരന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്ന കാര്യം ജസ്റിസ് ശിവരാജന്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ അധികബാച്ച് അനുവദിച്ചിരിക്കുന്നത് കോടതിയില്‍ നല്‍കിയിരിക്കുന്ന ഉത്തരവിന്റെ ലംഘനമാണെന്ന് പറഞ്ഞുകൊണ്ട് ജസ്റിസ് സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുകയായിരുന്നു.












Click it and Unblock the Notifications