ബൂത്ത് പിടുത്തം: 11 സിപിഎമ്മുകാര്‍ കൂടി റിമാന്റില്‍
കണ്ണൂര്‍: പാനൂരിനടുത്ത് സെന്‍ട്രല്‍ പൊയിലൂരിലെ ഒരു ബൂത്തില്‍ അതിക്രമിച്ചുകയറി ബാലറ്റ് പേപ്പര്‍ തട്ടിയെടുത്ത കേസില്‍ 11 സിപിഎമ്മുകാരെ കൂടി തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. 15 ദിവസത്തേക്കാണ് റിമാന്റ്.
ഈ കേസില്‍ നേരത്തെ മൂന്ന് സിപിഎമ്മുമാരെ റിമാന്റ് ചെയ്തിരുന്നു. പലയിടങ്ങളിലായുണ്ടായ ബൂത്ത് പിടുത്തങ്ങളില്‍ 12 ബിജെപി പ്രവര്‍ത്തകരെയും നേരത്തെ റിമാന്റ് ചെയ്തിരുന്നു.
ബൂത്ത് പിടുത്ത കേസില്‍ ഏഴ് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതാണ്.












Click it and Unblock the Notifications