ശബരിമല റോഡുകള്‍ നന്നാക്കണം : കോടതി
കൊച്ചി : ഇക്കൊല്ലത്തെ സീസണു മുമ്പ് തന്നെ ശബരിമലയിലേക്കുള്ള പ്രധാന റോഡുകളെല്ലാം നന്നാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് ഉത്തരവ് നല്‍കി.
റോഡ് പണിയുടെ കരാറുകാര്‍ക്കുള്ള കുടിശ്ശികയുടെ 25 ശതമാനമെങ്കിലും ഉടന്‍ കൊടുത്തുതീര്‍ക്കാനും ഒക്ടോബര്‍ 17 തിങ്കളാഴ്ച ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
ഒരു മാസത്തിനുള്ളില്‍ സീസണ്‍ തുടങ്ങുമെന്നതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തിയാക്കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
ശബരിമല സ്പെഷല്‍ കമ്മീഷണര്‍ ഡി.ശ്രീവല്ലഭന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റിസുമാരായ എസ്.ശങ്കരസുബന്‍, എ.ലക്ഷ്മിക്കുട്ടി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.
തീര്‍ത്ഥാടകര്‍ക്ക് അപകടമുണ്ടാക്കും വിധം റോഡുകള്‍ തകര്‍ന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുടിശ്ശിക കൊടുത്തു തീര്‍ക്കാത്തതിനാല്‍ അറ്റകുറ്റപ്പണികള്‍ക്ക് ടെന്‍ഡര്‍ വിളിച്ചിട്ടും കരാറുകാര്‍ സഹകരിച്ചില്ല.
റോഡുകള്‍ നന്നാക്കാന്‍ എടുത്ത നടപടികളെക്കുറിച്ച് കോടതിയെ ബോധ്യപ്പെടുത്താന്‍ ഒക്ടോബര്‍ 13 ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്ന് ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications