Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പദ്ഘടനയെ നിയന്ത്രിക്കുന്നത് കുത്തകകള്‍: മുഹമ്മദ് സലിം

കൊച്ചി: മൂന്നാം ലോക രാജ്യങ്ങളിലെയും അവികസിത രാജ്യങ്ങളിലെയും സമ്പദ്ഘടന, വ്യവസായം, വിദ്യാഭ്യാസം എന്നിവ നിയന്ത്രിക്കുന്നത് ബഹുരാഷ്ട്രകുത്തകകളാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സലിം എംപി പറഞ്ഞു.

എറണാകുളം സെന്റ് തെരേസാസ് കോളജില്‍ എംജി സര്‍വകലാശാല യൂണിയന്‍ സംഘടിപ്പിച്ച മീറ്റ് ദ ലെജന്റ് പരിപാടിയില്‍ ഒക്ടോബര്‍ 18 ബുധനാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവികസിതരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ആഗോളവല്കരണം സുരക്ഷിതമല്ല. നിരക്ഷരതയും ദാരിദ്യ്രവും മാത്രമാണ് മൂന്നാംലോകരാജ്യങ്ങളില്‍ ആഗോളവല്കരിക്കപ്പെടുന്നത്. സാമ്രാജ്യത്വശക്തികളുടെ പുതിയ തന്ത്രങ്ങളുടെ മറവില്‍ എല്ലാ മേഖലകളിലും വിദേശമൂലധനവും കുത്തകകളും കടന്നാക്രമണം നടത്തുകയാണെന്ന് മുഹമ്മദ് സലിം പറഞ്ഞു.

സര്‍വകലാശാല ചെയര്‍മാന്‍ ബി.സേതുരാജ് അധ്യക്ഷനായിരുന്നു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റര്‍ ടെസ്സ, ജനറല്‍ സെക്രട്ടറി എല്‍ദോ മാത്യൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+