കോളജ് വിദ്യാര്‍ഥികള്‍ ബൈക്കപകടത്തില്‍ മരിച്ചു
കൊച്ചി: കോളജ് യൂണിയന്‍ ചെയര്‍മാനും ആര്‍ട്സ് ക്ലബ് സെക്രട്ടറിയും ബൈക്കപകടത്തില്‍ മരിച്ചു. എടത്തല അല്‍-അമീന്‍ കോളജ് ചെയര്‍മാന്‍ എം.എസ്.നിയാസ് (21), ആര്‍ട്സ് ക്ലബ് സെക്രട്ടറി നിസാം ഹമീദ് (21) എന്നിവരാണ് മരിച്ചത്.
ദേശീയപാതയില്‍ കളമശേരി ടിവിഎസിന് സമീപമായിരുന്നു അപകടം. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മുമ്പില്‍ പോകുകയായിരുന്ന ലോറി പൊടുന്നനെ വേഗത കുറച്ചതിനെ തുടര്‍ന്ന് അതില്‍ തട്ടി മറിയുകയായിരുന്നു. റോഡിന്റെ വലത് വശത്തേക്ക് വീണ യുവാക്കളെ എറണാകുളത്തേക്ക് പോകുകയായിരുന്ന അമീന ബസ് ഇടിച്ചുതെറിപ്പിച്ചു. ഉടനെ പാലാരിവട്ടം മെഡിക്കല്‍ സെന്ററിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരിച്ചവര്‍ ബികോം അവസാനവര്‍ഷ വിദ്യാര്‍ഥികളാണ്.
എടത്തല മരത്തംകുടി ഷംസുദ്ദീന്റെ മകനാണ് നിയാസ്. എളമക്കര കൗസല്യ നഗര്‍ തസ്ലീമ മന്‍സിലില്‍ ഷാഹുല്‍ ഹമീദി(ബഹറിന്‍)ന്റെ മകനാണ് നിസാം. നിസാം നൗഫല്‍, നിസാം, തസ്ലീമ എന്നിവര്‍ സഹോദരങ്ങളാണ്.












Click it and Unblock the Notifications