കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോംട്രസ്റ്റ്: സര്‍ക്കാര്‍ ഇടപെടണമെന്ന്

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട്ടെ ഏറ്റവും പുരാതനമായ വ്യവസായ സംരംഭമായ കോംട്രസ്റ്റിനെ നാശത്തില്‍ നിന്നും രക്ഷിക്കുന്നതിനായി കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ ഇടപെടണമെന്ന് വിവിധ തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടു.

കോംട്രസ്റ്റ് മാനേജ്മെന്റിന്റെ ധൂര്‍ത്ത് സ്ഥാപനത്തെ നാശത്തിലേയ്ക്കു തള്ളി വിട്ടിരിക്കുകയാണെന്നും സ്ഥാപനത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയോ അല്ലെങ്കില്‍ മാനേജ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയില്‍ തിരിച്ചു വിടാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയോ ചെയ്യണമെന്ന് തൊഴിലാളി യൂണിയനുകളുടെ ഏകോപനസമിതി സേവ് കോംട്രസ്റ്റ് മൂവ്മെന്റ് ഒക്ടോബര്‍ 18 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ട്രസ്റ്റിന്റെ വസ്തുവകകള്‍ വിറ്റഴിക്കാനുള്ള മാനേജ്മെന്റ് നീക്കത്തില്‍ സേവ്ട്രസ്റ്റ് പ്രതിനിധികള്‍ പ്രതിഷേധിച്ചു. ട്രസ്റ്റിന്റെ 155 വര്‍ഷം പഴക്കമുള്ള വസ്തുവകകള്‍ വിറ്റഴിക്കാനുള്ള ഗൂഡോദ്ദേശ്യത്തിലാണ് മാനേജ്മെന്റെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ ആരോപിച്ചു.

ജര്‍മന്‍ ബാസന്‍ മിഷണറിമാര്‍ സ്ഥാപിച്ച വ്യവസായ സംരംഭത്തെ ശരിയായി കൊണ്ടുപോകുന്നതില്‍ ഇപ്പോളത്തെ മാനേജ്മെന്റ് പരാജയപ്പെട്ടിരിക്കുകയാണ്. കേരളത്തിലും കര്‍ണാടകയിലുമായി നിരവധി വ്യവസായ സ്ഥാപനങ്ങള്‍ ഉണ്ടായിരുന്ന കോംട്രസ്റ്റില്‍ 3000 ത്തോളം തൊഴിലാളികള്‍ പണിയെടുത്തിരുന്നു. എന്നാല്‍ മാനേജ്മെന്റ് ഏതാനും യൂണിറ്റുകള്‍ വിറ്റഴിച്ചതിനെത്തുടര്‍ന്ന് 1000 ത്തോളം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി സ്ഥാപനങ്ങളുടെ സ്ഥിതി ശോചനീയമാണ്.

സ്ഥാപനത്തിന് 10 കോടി രൂപയുടെ കടബാധ്യതകള്‍ ഉണ്ടെന്ന അവകാശവാദം തെറ്റാണെന്ന് തൊഴിലാളികള്‍ പറഞ്ഞു. കോഴിക്കോട് മാനാഞ്ചിറയിലുള്ള കമ്പനി സ്വത്തുക്കള്‍ വിറ്റഴിക്കുന്നതിനായി മാനേജ്മെന്റ് നടത്തുന്ന നുണപ്രചാരണമാണിതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളിലും സ്വത്ത് വിറ്റഴിക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ച് 2000 ത്തോളം വരുന്ന തൊഴിലാളികള്‍ ഒക്ടോബര്‍ 20 വെള്ളിയാഴ്ച പ്രതിഷേധപ്രകടനം സംഘടിപ്പിക്കും. ട്രസ്റ്റില്‍ തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുക, കോംട്രസ്റ്റ് എംപ്ലോയീസ് വെല്‍ഫെയര്‍ ട്രസ്റ്റില്‍ തൊഴിലാളി പ്രതിനിധികളെ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സേവ് കോംട്രസ്റ്റ് മൂവ്മെന്റ് ഭാരവാഹികള്‍ ഉന്നയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X